Latest NewsNewsLife StyleHealth & Fitness

ഈ മറുകുകൾ മെലനോമ കാന്‍സറായി മാറിയേക്കാം : ജീവനു തന്നെ ഭീഷണിയാകും

ചര്‍മത്തെ ബാധിക്കുന്ന അപകടകരമായ അര്‍ബുദമായി മെലനോമയായി മാറാമെന്ന് ത്വക്ക്‌രോഗ വിദ്ഗധര്‍ പറയുന്നു

ശരീരത്തില്‍ കാണപ്പെടുന്ന മറുകുകളെ പലപ്പോഴും നാം പ്രശ്‌നക്കാരായി കാണാറില്ല. എന്നാല്‍ ചില മറുകുകള്‍ പ്രശ്‌നക്കാരാണെന്നാണ് പഠനങ്ങൾ പറയുന്നത്. ചര്‍മത്തെ ബാധിക്കുന്ന അപകടകരമായ അര്‍ബുദമായി മെലനോമയായി മാറാമെന്ന് ത്വക്ക്‌രോഗ വിദ്ഗധര്‍ പറയുന്നു.

മറുകുകള്‍ നിസാരക്കാരല്ലെന്നും ജീവനു തന്നെ ഭീഷണിയാകുന്നവരാണെന്ന് ഹണ്ടസ്മാന്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകന്‍ റോബര്‍ട്ട് ടോറസ് അടുത്തിടെ പ്രസിദ്ധീകരിച്ച ഇലൈഫ് മാസികയില്‍ പറയുന്നു. ചര്‍മത്തിലെ അര്‍ബുദം മൂലമുളള മരണങ്ങളില്‍ ഭൂരിഭാഗവും മെലനോമ ബാധിച്ചാണ് മരണമടയുന്നതെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പറയുന്നു. സൂര്യ രശ്മികളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ അവയ്ക്ക് തവിട്ട് നിറം നല്‍കുന്ന കോശങ്ങളാണ് മെലനോമകളും.

Read Also : കറിവേപ്പില കേടാകാതെ ദീർഘകാലം സൂക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

മെലനോസൈറ്റുകള്‍ക്ക് BRAFV600E വ്യതിയാനം മാത്രം ഉണ്ടാകുമ്പോള്‍ കോശത്തിന്റെ വിഭജനം നിന്ന് അവ മറുകയായി മാറും. കൂടാതെ ഇതേ BRAFV600E വ്യതിയാനത്തിനൊപ്പം ചില വ്യതിയാനങ്ങള്‍ കൂടി വരുമ്പോള്‍ അനിയന്ത്രിതമായി വിഭജിച്ച്‌ അവ മെലനോമയായി മാറുവെന്നാണ് പറയപ്പെടുന്നത്.

shortlink

Post Your Comments


Back to top button