Latest NewsInternational

നിയമാനുസൃതമായ, മാതൃകാപരമായ ഡ്രൈവിംഗ് : 50 പേരെ ആദരിച്ച് അബുദാബി പോലീസ്

അബുദാബി: സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മാതൃകാപരമായ ഡ്രൈവിംഗ് കാഴ്ചവെച്ചവരെ അബുദാബി പോലീസ് അനുമോദിച്ചു. 50 പേരാണ് ഈ പദ്ധതിയിൽ പങ്കെടുത്തത്. പോലീസ് ഹാപ്പിനസ് പട്രോളിംഗ് വിഭാഗവും അബുദാബി ഇസ്‌ലാമിക് ബാങ്കും സംയുക്തമായിട്ടാണ് പരിപാടി നടപ്പിലാക്കിയത്. 50 വർഷത്തെ ക്ഷേമം, 50 വർഷത്തെ സുരക്ഷ, 50 വർഷത്തെ അഭിമാനം എന്ന ആശയത്തെ മുൻനിർത്തിക്കൊണ്ടാണ് പദ്ധതി സംഘടിപ്പിച്ചത്.

ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ ജനങ്ങളുടെ അശ്രദ്ധ ഒഴിവാക്കാൻ സാധിക്കുമെന്നും സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നും കൂട്ടായ്മ വെളിപ്പെടുത്തി.
സുരക്ഷിതമായ ഡ്രൈവിംഗ് സംസ്കാരം വാർത്തെടുക്കാൻ സാമൂഹിക പങ്കാളിത്തത്തോടെയുള്ള ഇത്തരം പദ്ധതികൾക്ക് സാധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button