ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

പിണറായി കഴിവുകെട്ട ആഭ്യന്തരമന്ത്രിയെന്ന് അബ്ദുറബ്ബ്

തിരുവല്ല സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

മലപ്പുറം: കേരളത്തില്‍ ആര്‍.എസ്.എസിന് എന്തുമാവാമെന്ന സ്ഥിതിയാണെന്ന് മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ അബ്ദുറബ്ബ്. സന്ദീപ് എന്ന ഡി.വൈ.എഫ്.ഐക്കാരന്‍ കൊല ചെയ്യപ്പെട്ട കേസില്‍ പോലും ആര്‍.എസ്.എസിനെ രക്ഷപ്പെടുത്താനാണ് പിണറായിയുടെ പൊലീസിന് താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also Read : റോഡ് നന്നാക്കാത്തതിൽ വ്യത്യസ്ത പ്രതിഷേധം: റോഡിലെ കുഴിയിൽ പൂജ നടത്തി നാട്ടുകാർ

പിണറായി വിജയന്‍ ആര്‍.എസ്.എസില്‍ നിന്ന് രക്ഷിക്കും എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. ആര്‍.എസ്.എസിന്റെ റാലിയില്‍ പ്രതിഷേധിച്ചു റാലി നടത്തിയ ലീഗ് നേതാക്കള്‍ക്കെതിരെ എത്ര പെട്ടന്നാണ് പിണറായി പൊലീസ് കേസെടുത്തത്. ആര്‍.എസ്.എസിന് എന്തുമാവാമെന്ന സ്ഥിതി അങ്ങ് ഉത്തരേന്ത്യയിലല്ല, പിണറായി വിജയന്റെ കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കഴിവു കെട്ട ആഭ്യന്തര മന്ത്രിയാണ് സഖാവ് പിണറായി വിജയന്‍ എന്നത് ഇടതു സൈബര്‍ പോരാളികള്‍ പോലും സത്യം തിരിച്ചറിഞ്ഞു പ്രതികരിച്ചു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചതിന് കേസിലകപ്പെട്ട ആര്‍.എസ്.എസുകാരെ വെറുതെ വിട്ട് തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച അതേ സര്‍ക്കാരാണ് പൗരത്വ ബില്ലിനെതിരെ റാലി നടത്തിയവര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാതെ നീട്ടിക്കൊണ്ടു പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ ഈ നയം ജനം വിലയിരുത്തുന്നുണ്ടെന്നും അബ്ദുറബ്ബ് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button