PalakkadLatest NewsKeralaIndia

മൂന്നുമാസം മുന്‍പ് ആലത്തൂരിൽ നിന്ന് കാണാതായ പെൺകുട്ടിയെ മുംബെയിൽ നിന്ന് കണ്ടെത്തി: സംശയങ്ങൾ ബാക്കി

മുംബെയിൽ ഒരു തമിഴ് കുടുംബത്തിനൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ പ്രത്യേക അന്വേഷണ സംഘമാണ് കണ്ടെത്തിയത്.

പാലക്കാട്: ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുന്‍പ് കാണാതായ ബിരുദ വിദ്യാര്‍ഥിനി സൂര്യയെ കണ്ടെത്തി. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുംബൈയിൽ നിന്നാണ് 21 കാരിയായ പെൺകുട്ടിയെ കണ്ടെത്തിയത്. അതേസമയം, എന്തിനാണ് വീട് വീട്ടതെന്നും മറ്റുമുള്ള കാരണങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മുംബെയിൽ ഒരു തമിഴ് കുടുംബത്തിനൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ പ്രത്യേക അന്വേഷണ സംഘമാണ് കണ്ടെത്തിയത്.

മൊബൈൽ ഫോൺ വീട്ടിൽ വെച്ച ശേഷം ഓഗസ്റ്റ് 30നാണു പെൺകുട്ടിയെ കാണാതായത്. വീട്ടിൽനിന്നു ബുക്സ്റ്റാളിലേക്കെന്നു പറഞ്ഞു പോയ വിദ്യാർഥിനിയെ പിന്നീട് കാണാതാകുകയായിരുന്നു. പെൺകുട്ടി ഇറങ്ങിയ വിവരം ‘അമ്മ സുനിത അപ്പോൾ തന്നെ പിതാവിനെ വിളിച്ചറിയിച്ചിരുന്നു. അച്ഛൻ രാധാകൃഷ്ണൻ സൂര്യക്കായി കാത്തു നിന്ന് മടുത്ത ശേഷമാണ് അന്വേഷണം ആരംഭിച്ചത്.

ആലത്തൂർ ബസ്‌സ്റ്റാന്ഡിലേക്ക് നടന്നു പോകുന്ന പെൺകുട്ടിയുടെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. അന്വേഷണം കാര്യക്ഷമമല്ലെന്നു പറഞ്ഞ് പൊലീസ് ഏറെ പഴി കേട്ട കേസായിരുന്നു ഇത്. പെൺകുട്ടിയെ പഴനി തുടങ്ങിയ ഭാഗങ്ങളിൽ കണ്ടെന്നു സൂചനകൾ ഉണ്ടായിരുന്നു.

shortlink

Post Your Comments


Back to top button