ThrissurKeralaNattuvarthaLatest NewsNews

പിടികിട്ടാപ്പുള്ളി അറസ്റ്റിൽ : പിടിയിലായത് 26 വര്‍ഷത്തിന് ശേഷം

കയ്പമംഗലം സ്വദേശി കാരയില്‍വീട്ടില്‍ കണ്ണനെ(53)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കൊടുങ്ങല്ലൂര്‍: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാൾ 26 വര്‍ഷത്തിന് ശേഷം അറസ്റ്റിൽ. കയ്പമംഗലം സ്വദേശി കാരയില്‍വീട്ടില്‍ കണ്ണനെ(53)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

1994 ലാണ് ആയുധനിരോധന വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ശേഷം ഒളിവില്‍ പോയ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

Read Also : ബൈക്കിൽ കൊണ്ടുപോയ 11.4 ലക്ഷം രൂപ അഞ്ചം​ഗസംഘം തട്ടിയെടുത്തതായി പരാതി : തട്ടിപ്പ് പൊലീസെന്ന് തെറ്റിദ്ധരിപ്പിച്ച്

കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജയിലിലടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button