Latest NewsIndia

സോണിയക്കും രാഹുലിനും എന്ത് യോഗ്യതയുണ്ട്? സാംബിത് പത്രയ്ക്ക് എന്ത് യോഗ്യതയെന്ന് ചോദിച്ച കനയ്യയ്ക്ക് ചുട്ട മറുപടി

ഇന്ത്യൻ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (ഐടിഡിസി) ചെയർമാനായി സംബിത് പത്രയെ ക്യാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റി നിയമിച്ചിരുന്നു .

ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കുള്ള യോഗ്യത എന്താണെന്ന് കനയ്യ കുമാറിനോട് ബിജെപി വക്താവ് സംബിത് പത്ര . ആജ് തക് ടിവി നടത്തിയ അജണ്ട ആജ് തക് പരിപാടിയിലെ ആശയ വിനിമയത്തിനിടെയായിരുന്നു സംബിത് പത്രയുടെ മറുപടി ചോദ്യം. ഇന്ത്യൻ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (ഐടിഡിസി) ചെയർമാനായി സംബിത് പത്രയെ ക്യാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റി നിയമിച്ചിരുന്നു .

ബുധനാഴ്ചയാണ് സംബിത് പത്രയെ ഐടിഡിസി ചെയർമാനായി നിയമിച്ചത്. ഇതിനായി സംബിത് പത്രയ്‌ക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്നായിരുന്നു കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ ചോദ്യം. മുൻ ഐടിഡിസി ചെയർമാൻ ശങ്കർസിങ് വഗേലയേക്കാൾ വിദ്യാസമ്പന്നനാണ് താനെന്ന് സംബിത് പത്ര പ്രതികരിച്ചു.

‘എന്റെ യോഗ്യതയെക്കുറിച്ച് ഇവിടെ ചോദ്യങ്ങൾ ഉയർന്നുവരുന്നു. മുൻ ഐടിഡിസി ചെയർമാനും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായിരുന്ന ശങ്കർസിങ് വഗേലയേക്കാൾ വിദ്യാസമ്പന്നനാണ് ഞാൻ. ലണ്ടനിൽ നിന്ന് എംബിബിഎസ്, എംഎസ്, എംആർസി എന്നിവ പഠിച്ചു, യുപിഎസ്‌സി പരീക്ഷയിലും വിജയം നേടിയിട്ടുണ്ട്. ഇത് ഒരു വിദ്യാഭ്യാസയോഗ്യതയല്ലെങ്കിൽ, ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ സോണിയാ ഗാന്ധിക്ക് എന്ത് വിദ്യാഭ്യാസമുണ്ട്? ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ രാഹുൽ ഗാന്ധിക്ക് എത്രമാത്രം യോഗ്യതയുണ്ട്?’ സംബിത് പത്ര ചോദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button