IdukkiLatest NewsKerala

തൊടുപുഴയിൽ പ്രതി കസ്റ്റഡിയിലിരിക്കെ പുഴയില്‍ചാടി മരിച്ചു: പൊലീസുകാര്‍ക്കെതിരെ നടപടി

ഇടുക്കി: തൊടുപുഴയില്‍ അടിപിടിക്കേസ് പ്രതി കസ്റ്റഡിയിലിരിക്കെ പുഴയില്‍ചാടി മരിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. എസ്ഐ ഷാഹുല്‍ ഹമീദ്, ജി.ഡി. ചാര്‍ജ് നോക്കിയിരുന്ന സിപിഒ നിഷാദ് എന്നിവര്‍ക്കെതിരെയാണ് നടപടി. പ്രതിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന തൊടുപുഴ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. എറണാകുളം റേഞ്ച് ഐജിയുടേതാണ് നടപടി.

കഴിഞ്ഞ ദിവസമാണ് അടിപിടിക്കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത കോലാനി സ്വദേശി ഷാഫിയാണ് പുഴയിൽ മുങ്ങിമരിച്ചത്. സ്റ്റേഷനിൽ എത്തിച്ച ഷാഫി ജീപ്പിൽ നിന്നും ഇറങ്ങുന്നതിനിടെ പൊലീസുകാരെ തള്ളിമാറ്റി ഓടി. സ്റ്റേഷനിൽ എത്തിച്ച ഷാഫി ജീപ്പിൽ നിന്നും ഇറങ്ങുന്നതിനിടെ പൊലീസുകാരെ തള്ളിമാറ്റി ഓടി. സ്റ്റേഷന് ഇരുപത് മീറ്റർ അകലെയുള്ള പുഴയിലെ പാലത്തിൽ നിന്നും തൊടുപുഴയാറിലേക്ക് ചാടുകയായിരുന്നു.

ഷാഫിക്കായി ആദ്യം പൊലീസും ഫയർഫോഴ്സും കൂടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കോതമംഗലത്ത് നിന്നും സ്കൂബാ ഡൈവിംഗ് വിദഗ്ദ്ധർ എത്തിയാണ് ഷാഫിയുടെ മൃതദേഹം മുങ്ങിയെടുത്തത്. പാലത്തിൽ നിന്നും ചാടി വീണ സ്ഥലത്ത് നിന്നും തന്നെയാണ് ഷാഫിയുടെ മൃതദേഹം വീണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button