COVID 19ThiruvananthapuramKeralaNattuvarthaLatest NewsNews

കോവിഡ് മൂന്നാം തരംഗം ജനുവരിയിൽ : സ്ഥിതിഗതികൾ രൂക്ഷമാകുമെന്ന് പഠനം

കാൺപൂർ: കോവിഡ് മൂന്നാം തരംഗം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മൂർധന്യത്തിലെത്തുമെന്ന് ഐഐടി കാൺപൂർ പ്രൊഫസർ മനീന്ദ്ര അഗർവാൾ. ഇന്ത്യയിൽ കോവിഡ് മഹാമാരിയുടെ സഞ്ചാരപാതയെ ഗണിതശാസ്ത്രപരമായി അവതരിപ്പിക്കാൻ ഉപയോഗിച്ച സർക്കാർ പിന്തുണയുള്ള സൂത്ര മാതൃകയുടെ സഹസ്ഥാപകനാണ് അദ്ദേഹം.

Also Read : സ്ത്രീ ഒരു സ്വത്തല്ല, വിവാഹത്തിന് സ്ത്രീയുടെ സമ്മതം വാങ്ങണം: സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കരുതെന്ന് താലിബാന്‍

അടുത്ത വർഷം ആദ്യത്തിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അതിന്റെ മൂർധന്യത്തിലെത്തുമെന്ന് അഗർവാൾ പറഞ്ഞു. ഒമിക്രോൺ വകഭേദത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കരുതൽ തുടരണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിൽ നിന്നുള്ള സ്വാഭാവിക പ്രതിരോധ ശേഷിയെ ഒമിക്രോൺ മറികടക്കുമെന്ന് തോന്നുന്നില്ലെന്നും അഗർവാൾ വ്യക്തമാക്കി.

ഒമിക്രോൺ ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കില്ലെന്നും നേരിയ അണുബാധ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ നടത്തിയ പഠനങ്ങൾ അനുസരിച്ച് നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഒമിക്രോണിനുള്ളത്. അതേസമയം സംക്രമണശേഷി കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്നും അല്ലെങ്കിൽ അനന്തര ഫലം വളരെ മോശമായിരിക്കുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button