Latest NewsNewsInternational

മതനിന്ദ ആരോപിച്ച് ശ്രീലങ്കന്‍ പൗരനെ കൊലപ്പെടുത്തിയ സംഭവം, മുഴുവന്‍ പ്രതികളേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരും

രജപക്‌സെയ്ക്ക് ഇമ്രാന്‍ ഖാന്റെ ഉറപ്പ്

കൊളംബോ: പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് ശ്രീലങ്കന്‍ പൗരനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശ്രീലങ്കക്ക് ഉറപ്പു നല്‍കി. സംഭവത്തില്‍ 113 പേര്‍ അറസ്റ്റിലായെന്നും കുറ്റവാളികള്‍ക്കെതിരെ ഒരു ദയയും ഉണ്ടാവില്ലെന്നും, ശ്രീലങ്കന്‍ പ്രസിഡന്റ് ഗോടബയ രാജപക്‌സയെ ഫോണില്‍ വിളിച്ച ഇമ്രാന്‍ ഖാന്‍ അറിയിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്.

Read Also : പത്മിനി വർക്കി പുരസ്‌കാരം ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന്

സിയാല്‍കോട്ടിലെ വസ്ത്രനിര്‍മാണ ശാലയില്‍ വര്‍ഷങ്ങളായി മാനേജറായി സേവനമനുഷ്ഠിച്ചിരുന്ന പ്രിയാനന്ദ കുമരയാണ് വെള്ളിയാഴ്ച തെഹ്‌രീകെ ലബ്ബെയ്ക് പാകിസ്താന്‍ (ടി.എല്‍.പി) പാര്‍ട്ടി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഖുര്‍ആന്‍ വരികളെഴുതിയ പോസ്റ്റര്‍ നശിപ്പിച്ചെന്നാ രോപിച്ചായിരുന്നു ആക്രമണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button