ThiruvananthapuramKeralaNattuvarthaLatest NewsNews

പത്മിനി വർക്കി പുരസ്‌കാരം ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന്

തിരുവനന്തപുരം : ഇക്കൊല്ലത്തെ പത്മിനി വർക്കി സ്മാരക പുരസ്‌കാരം കേരളത്തിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന് നൽകും. കോവിഡ് കാലത്തുൾപ്പടെ നിരവധി പേരുടെ ജീവൻ രക്ഷിക്കുവാൻ ദീപ കാണിച്ച ധീരതയും പ്രതിബദ്ധതയും ആണ് പുരസ്‌കാരത്തിന് അർഹയാക്കിയത് . പത്മിനി വർക്കിയുടെ ചരമ വാർഷിക ദിനമായ ഡിസംബർ 12 നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുരസ്‌കാരം സമർപ്പിക്കും.

Also Read : കോവിഡ് കണക്കുകൾ പുറത്തുവിട്ട് ഒമാൻ

ഹസ്സൻ മരക്കാർ ഹാളിൽ ഉച്ചക്ക് 2 .3 0 നു നടക്കുന്ന ചടങ്ങിൽ ഒ എസ് അംബിക എം എൽ എ ,വനിതാ കമ്മീഷൻ അധ്യക്ഷ സതീ ദേവി, പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാർ , ഗീത നസീർ എന്നിവർ പങ്കെടുക്കും. 2020 ൽ കോവിഡ് മൂലം മാറ്റി വെച്ച ദേവകി വാര്യർ സ്മാരക സാഹിത്യ പുരസ്‌കാരവിതരണവും അന്നേ ദിവസം നടക്കും. മേഘ രാധാകൃഷ്ണനാണ് അവാർഡ് ജേതാവ് . ദേവകി വാര്യരെ കുറിച്ചുള്ള കഥാപ്രസംഗം സ്നേഹലത അവതരിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button