KeralaLatest NewsNews

ജീവിതാവസാനം വരെ പാര്‍ട്ടിയെ നിയന്ത്രിക്കണമെന്ന് വാശി പിടിക്കരുത്: ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ കെ സുധാകരൻ

കോഴിക്കോട് : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കുമെതിരെ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കണമെന്ന് മുതിർന്ന നേതാക്കൾ വാശി പിടിക്കരുതെന്നും, ഇത് പാർട്ടിക്ക് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വവുമായി അകന്ന് നിൽക്കുന്ന സാഹചര്യത്തിലാണ് സുധാകരന്റെ വിമർശനം.

അവർ ആജ്ഞാപിക്കും പോലെ പ്രവർത്തിക്കാൻ കഴിയില്ല. ഉമ്മൻ ചാണ്ടിയുടേയും രമേശിന്റെയും അഭിപ്രായങ്ങൾ എത്ര പേർ ഉൾക്കൊള്ളുന്നു. പ്രവർത്തകരുടെ സോഷ്യൽ മീഡിയയിലെ അഭിപ്രായം നോക്കിയാൽ കാര്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  സെക്രട്ടറി സ്ഥാനം കിട്ടിയ ഉടനെ പിണറായിക്ക് കോടിയേരി പണി കൊടുത്തതാണോ?: അബ്‌ദുള്ളക്കുട്ടി

ഒന്നോ രണ്ടോ നേതാക്കൾ വിചാരിച്ചാൽ പാർട്ടിയിൽ ആരുടേയും വളർച്ച തടയാനാവില്ല. ഇത്തരത്തിൽ വളർച്ച തടയാനാകുമെന്ന്​ പ്രതീക്ഷിക്കുന്നത്​ വിഢിത്തമാണ്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സഹകരിക്കാത്തതിൽ വിഷമമുണ്ടെന്നും, താനത് അവരോട് തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button