KeralaNattuvarthaLatest NewsNewsIndia

പ്രവാചക നിന്ദ ആരോപിച്ച് ബസ് കണ്ടക്ടറെ മർദിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ വിമർശിച്ച് സോഷ്യൽ മീഡിയ

തൊടുപുഴ: സാമൂഹ്യമാധ്യമത്തിൽ വന്ന പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ പ്രവാചകനിന്ദ ആരോപിച്ച് ബസ് കണ്ടക്ടറെ മർദിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ വിമർശിച്ച് സോഷ്യൽ മീഡിയ. ’20 ഗുണ്ടകൾക്കും ഹൂറി സെറ്റ്’, എന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം.

Also Read:പാകിസ്ഥാൻ അതിർത്തി ഇന്ത്യ എന്തുകൊണ്ട് തുറക്കുന്നില്ല ? : വ്യാപാരബന്ധം ആരംഭിക്കണമെന്ന് നവജ്യോത് സിംഗ് സിദ്ധ

തൊടുപുഴയിൽ വച്ചായിരുന്നു സംഭവം നടന്നത്. കെഎസ്ആർടിസി കണ്ടക്ടറെ ബസ്സിൽ നിന്നും വലിച്ചിറക്കി മക്കളുടെ മുൻപിലിട്ട് തല്ലുകയായിരുന്നു എസ്ഡിപിഐ പ്രവർത്തകരെന്ന് മനുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. മക്കൾ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞതിനെ തുടർന്നാണ് അക്രമി സംഘം തിരിച്ചു പോയത്. മതത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം ക്രൂരതകളെ തുടച്ചു നീക്കണമെന്നാണ് വിഷയത്തിൽ സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്.

ആലുവ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായ മുള്ളരിങ്ങാട് താന്നിക്കൽ മനു സുധനാണ് മർദ്ദനമേറ്റത്. സംഘത്തിൽ 20 പേരോളം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button