KeralaNattuvarthaLatest NewsNews

പോലീസിനെക്കൊണ്ട് കൂട്ടിയാൽ കൂടില്ല, പിസിയെ പൊക്കാൻ പ്രളയകാലത്തെ പോലെ ജനങ്ങൾ ഇറങ്ങണമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സംസ്ഥാനം മുഴുവൻ പോലീസ് സേന അരിച്ചു പെറുക്കിയിട്ടും പിസി ജോർജിനെ കിട്ടാതായതോടെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങളും ട്രോളുകളും നിറയുന്നു. പോലീസിനെക്കൊണ്ട് കൂട്ടിയാൽ കൂടില്ലെന്നും, പിസിയെ അറസ്റ്റ് ചെയ്യാൻ പ്രളയകാലത്ത് മുന്നിട്ടിറങ്ങിയത് പോലെ ജനങ്ങൾ ഉണ്ടായിരിക്കണമെന്നും പലരും അഭിപ്രായപ്പെടുന്നു.

Also Read:ഇന്ത്യ ഒരു രാഷ്ട്രമല്ലെന്ന് രാഹുൽ ഗാന്ധി: വിദേശമണ്ണിൽ പോയിരുന്ന് രാജ്യത്തെ അവഹേളിക്കരുതെന്ന് വിമർശനം

വിദ്വേഷ പ്രസംഗ കേസിൽ പിസിയെ അറസ്റ്റ് ചെയ്യാൻ പോലീസ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നിലവിൽ പിസി ജോർജിന്റെ ഫോൺ സ്വിച് ഓഫ് ചെയ്തിരിക്കുകയാണ്. തിരുവനന്തപുരത്തുണ്ടെന്ന് മകൻ ഷോൺ ജോർജ് പറയുന്നുണ്ടെങ്കിലും അതിൽ എത്രത്തോളം സത്യാവസ്ഥ ഉണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

അതേസമയം, പിസിയെ കണ്ടെത്താൻ കഴിയാത്തതിൽ കേരള പോലീസിനെ വിമർശിച്ച് കെ മുരളീധരൻ രംഗത്തെത്തി. എംഎല്‍എമാരെ പോലും ഓടിച്ചിട്ട് പിടിച്ച പൊലീസ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്തതില്‍ ഒളിച്ചുകളിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button