Latest NewsInternational

പ്രതിഷേധക്കാർക്കു നേരെ ട്രക്ക് ഓടിച്ചു കയറ്റി മ്യാൻമർ സൈന്യം : അഞ്ചു പേർ കൊല്ലപ്പെട്ടു

യങ്കൂൺ: പ്രതിഷേധക്കാർക്ക് നേരെ സൈനികർ വാഹനമോടിച്ചു കയറ്റിയ സംഭവത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച, മ്യാന്മറിലെ പ്രധാന നഗരമായ യങ്കൂണിലാണ് സംഭവമുണ്ടായത്.

സമാധാനപരമായി മാർച്ച് നടത്തിയിരുന്ന ആൾക്കൂട്ടത്തിന് നേരെ മ്യാന്മർ സൈനികർ സൈനിക വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. മ്യാൻമർ നേതാവായിരുന്ന ഓങ് സാൻ സൂചിയ്‌ക്കെതിരെയുള്ള കോടതി വിധി വരുന്ന ദിവസമാണ് ഇന്ന്. ഇതിനെതിരെ പ്രതിഷേധിക്കുകയായിരുന്നു ജനാധിപത്യവാദികൾ.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നാഷണൽ ലീഗ് ഓഫ് ഡെമോക്രസി നേതാവും സ്റ്റേറ്റ് കൗൺസിലറും ആയിരുന്ന ഓങ് സാൻ സൂചിയെ തടവിലാക്കി പട്ടാളം ഭരണം പിടിച്ചെടുത്തത്. അന്ന് മുതൽ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ അരങ്ങേറുകയാണ്.

shortlink

Related Articles

Post Your Comments


Back to top button