Latest NewsIndia

‘വാസിം റിസ്‌വി ഒരിക്കലും മുസ്ലീമായിരുന്നില്ല, അയാളെ കാഫിർ എന്ന് വിളിക്കൂ’ മതംമാറിയ മുൻ വഖഫ് ബോർഡ് ചെയർമാനെതിരെ ആക്രമണം

ഖുറാൻ സൂക്തങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾക്കും വിമർശനങ്ങൾക്കും റിസ്‌വി മുമ്പ് ഇസ്ലാമിസ്റ്റുകളുടെ ലക്ഷ്യമായിരുന്നു.

ലഖ്‌നൗ: മുൻ ഷിയ വഖഫ് ബോർഡ് മേധാവി വസീം റിസ്‌വി ഹിന്ദുമതം സ്വീകരിക്കുകയും മഹന്ത് യതി നരസിംഹാനന്ദ ഗിരിയുടെ മാർഗനിർദേശപ്രകാരം ഗാസിയാബാദിലെ ദസ്‌നാ ദേവി ക്ഷേത്രത്തിൽ ജിതേന്ദ്ര നാരായണ് സ്വാമിയാവുകയും ചെയ്തതിന് പിന്നാലെ തീവ്ര ഇസ്ലാമിസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വലിയ ആക്രമണമാണ് നടത്തുന്നത്. അദ്ദേഹത്തിനെതിരെ തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്നതിനൊപ്പം ജിതേന്ദ്ര നാരായൺ സ്വാമിയെന്ന് തന്നെ വിളിച്ചാണ് സൈബർ ആക്രമണം തുടങ്ങിയിരിക്കുന്നത്.

ഇയാൾ ഒരിക്കലും ഇസ്‌ലാം അല്ലായിരുന്നു എന്നും ഇപ്പോൾ ഇസ്‌ലാമിൽ നിന്ന് പുറത്താക്കുകയും അദ്ദേഹത്തെ ‘കാഫിർ’ എന്ന് വിളിക്കുകയും ചെയ്തു. ഷിയാ ന്യൂനപക്ഷത്തിൽപ്പെട്ട റിസ്‌വിയെ തീവ്ര ഇസ്ലാമിസ്റ്റുകൾ മുൻപും ഇത്തരത്തിൽ ആക്രമിച്ചിട്ടുണ്ട്. മുൻപും റിസ്‌വി കേന്ദ്രസർക്കാരിനും ഹിന്ദുക്കൾക്കും അനുകൂലമായി പല തീരുമാനങ്ങളും എടുത്തിട്ടുണ്ട്. ഖുറാൻ സൂക്തങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾക്കും വിമർശനങ്ങൾക്കും റിസ്‌വി മുമ്പ് ഇസ്ലാമിസ്റ്റുകളുടെ ലക്ഷ്യമായിരുന്നു.

മതംമാറിയ ശേഷം റിസ്‌വി പറഞ്ഞു, ‘മുഗളന്മാർ ഹിന്ദുക്കളെ പരാജയപ്പെടുത്തുന്ന പാരമ്പര്യം നൽകി. ഹിന്ദുക്കളെ തോൽപ്പിക്കുന്ന പാർട്ടിക്ക് മുസ്ലീങ്ങൾ ഒറ്റക്കെട്ടായി വോട്ട് ചെയ്യുന്നു. മുസ്ലീം വോട്ടർമാർ ഹിന്ദുക്കളെ തോൽപ്പിക്കാൻ മാത്രമാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു, ‘ഞാൻ ഇസ്ലാമിൽ നിന്ന് പുറത്താക്കപ്പെട്ടു. എല്ലാ വെള്ളിയാഴ്ചയും അവർ എന്റെ തലയ്ക്ക് കൂടുതൽ പ്രതിഫലം പ്രഖ്യാപിക്കുന്നു. ഇന്ന് ഞാൻ സനാതന ധർമ്മം സ്വീകരിക്കുന്നു.

പോസ്റ്റിനു ശേഷം അദ്ദേഹം ട്വിറ്ററിൽ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിന് വിധേയനായി, ‘വിശുദ്ധ ഇസ്‌ലാമിൽ’ നിന്ന് ഇയാളെ നീക്കം ചെയ്തത് അള്ളാഹുവെന്ന് അവർ റിപ്ലൈ നൽകുകയും ചെയ്തു. നിരവധി പേരാണ് ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button