ThiruvananthapuramKeralaNattuvarthaLatest NewsNews

17 കാരിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചു : 23-കാരന്‍ പിടിയിൽ

കോളിയൂര്‍ കൈലിപ്പാറ കോളനി സ്വദേശി പ്രകാശ്(23) ആണ് പൊലീസ് പിടിയിലായത്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. കോളിയൂര്‍ കൈലിപ്പാറ കോളനി സ്വദേശി പ്രകാശ്(23) ആണ് പൊലീസ് പിടിയിലായത്. തിരുവല്ലം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നവംബര്‍ 12-നായിരുന്നു കേസിനാസ്പദമായ സംഭവം. കോളിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ കഴക്കൂട്ടത്ത് നിന്നാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയത്.

തുടര്‍ന്ന് കട്ടപ്പനയിലെ കൂട്ടുകാരന്റെ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചു. ശേഷം തമിഴ്നാട്ടിലെ തേനി, തിരുനെല്‍വേലി, നാഗര്‍ കോവില്‍ എന്നിവിടങ്ങളിലും എത്തിച്ച്‌ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

Read Also : ഇടുക്കി ഡാമിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി

പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് തമിഴ്നാട്ടിലെ കലിംഗരാജപുരത്ത് വെച്ച്‌ ഇവരെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.

പ്രതിക്കെതിരെ മോഷണം, വധശ്രമം, കഞ്ചാവ് വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ട് കോവളം, വിഴിഞ്ഞം, പൂജപ്പുര, വലിയതുറ എന്നീ സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button