Latest NewsSaudi ArabiaNewsInternationalGulf

റെഡ് സീ ചലച്ചിത്രോത്സവം: അതിഥിയായി അക്ഷയ് കുമാർ

ജിദ്ദ: റെഡ് സീ ചലച്ചിത്രോത്സവത്തിൽ അതിഥിയായി ബോളിവുഡ് താരം അക്ഷയ് കുമാർ. ചലച്ചിത്ര മേളയിൽ വെച്ച് ക്ഷണിക്കപ്പെട്ട അതിഥികളുമായി അക്ഷയ് കുമാർ സംവദിക്കുമെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് റെഡ് സീം ഫിലിം ഫെസ്റ്റിവലിന് സൗദി അറേബ്യയിൽ തുടക്കമായത്. ഒരു മലയാള ചലച്ചിത്രം ഉൾപ്പെടെ രണ്ടു ഇന്ത്യൻ ചിത്രങ്ങളാണ് രാജ്യാന്തര ചലച്ചിത്രോത്സവമായ റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്.

Read Also: സാമ്രാജ്യത്വ വികസനം ലക്ഷ്യമിട്ട് ചൈന : ആഫ്രിക്കന്‍ മേഖല കയ്യടക്കാന്‍ സൈനിക താവളത്തിനുള്ള ശ്രമം

ഡിസംബർ 15 വരെയാണ് റെഡ് സീം ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ബലദിലെ മൂന്നു തിയറ്ററുകളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. പക എന്ന മലയാള ചലച്ചിത്രവും ബോളിവുഡ് സിനിമയായ 83 യുമാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾ. 11 സിനിമകളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദർശിപ്പിക്കുന്നത്.

Read Also: കേന്ദ്ര – യുപി സര്‍ക്കാരുകള്‍ വികസനത്തിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇരട്ടി സ്പീഡില്‍ : നരേന്ദ്രമോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button