Latest NewsNewsFootballSports

ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാനെ അട്ടിമറിച്ച് ജംഷദ്പൂർ

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ മോഹൻ ബഗാന് വീണ്ടും പരാജയം. കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയോട് ഏറ്റ വലിയ പരാജയം മറക്കാൻ വേണ്ടി ഇറങ്ങിയ മോഹൻ ബഗാൻ ഇന്ന് വീണ്ടും പരാജയപ്പെട്ടു. ജംഷദ്പൂറാണ് മോഹൻ ബഗാനെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജംഷദ്പൂർ വിജയിച്ചത്.

ആദ്യ പകുതിയിൽ 37-ാം മിനുട്ടിൽ സെമിൻലെൻ ദുംഗലാണ് ജംഷദ്പൂരിനായി ഗോൾ നേടിയത്. ആദ്യ പകുതിയിൽ തന്നെ മോഹൻ ബഗാന് സമനില നേടാൻ അവസരം ലഭിച്ചെങ്കിലും എലി സാബിയയുടെ ഗോൾ ലൈൻ സേവിൽ ജംഷദ്പൂർ രക്ഷപ്പെട്ടു.

Read Also:- പല്ല് പുളിപ്പ് അകറ്റാൻ ഇതാ ചില ആയുർവേദ ചികിത്സ രീതികൾ

രണ്ടാം പകുതിയുടെ 85-ാം മിനുട്ടിൽ അലക്സ് ലിമയിലൂടെ ജംഷദ്പൂർ രണ്ടാം ഗോളും നേടി. 89-ാം മിനുട്ടിൽ പ്രിതം കോടാലിലൂടെ എടികെ ഒരു ഗോൾ മടക്കി. ഈ വിജയത്തോടെ 8 പോയിന്റുമായി ജംഷദ്പൂർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തി. മോഹൻ ബഗാൻ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button