Latest NewsKeralaNattuvarthaNewsIndia

ബാബരി മസ്ജിദ് തിരിച്ചു പിടിക്കാൻ കുട്ടികളോട് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്

തിരുവനന്തപുരം: ബാബരി മസ്ജിദ് തിരിച്ചു പിടിക്കാൻ കുട്ടികളോട് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്. ബാബരി മസ്ജിദിനെ കുറിച്ചു മറക്കരുതെന്നും അത് നിങ്ങൾ തിരിച്ചു പിടിക്കണമെന്നും, അവിടെ ഓരോ മുസ്ലിമും സുജൂദ് ചെയ്യുമെന്നുമാണ് വിഡിയോയിൽ പറയുന്നത്.

Also Read:എന്റെ ചുവന്ന തൊപ്പി വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെയുള്ള ജാഗ്രതാ നിർദ്ദേശമാണ്: അഖിലേഷ് യാദവ്

സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. വീഡിയോ എടുത്തയാളെയോ ഇത് പ്രചരിപ്പിച്ചയാളെയോ തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ വലിയ വിവാദങ്ങൾക്കാണ് ഈ ദൃശ്യങ്ങൾ രൂപം കൊടുത്തിരിക്കുന്നത്. കുട്ടികളിൽ കുത്തിവയ്ക്കുന്ന വിഷം എന്നാണ് സോഷ്യൽ മീഡിയയിലെ ചിലർ ഈ വാർത്തയ്ക്കെതിരെ പ്രതികരിച്ചത്.

സമാധാനപൂർണ്ണമായ ഇന്ത്യൻ ചുറ്റുപാടിനെ അനാവശ്യമായ ആഹ്വാനങ്ങൾ കൊണ്ട് നശിപ്പിച്ചു കളയരുതെന്ന് വീഡിയോയ്‌ക്കെതിരെ വിമർശനം ഉയരുന്നുണ്ട്. കേരള നാട്ടിൽ ഒരു നിയമവ്യവസ്ഥ ഇല്ലേ മുളയിലെ നുള്ളിയില്ലെങ്കിൽ വലിയ ആപത്താണെന്ന് വിമർശകർ ഓർമ്മിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button