Latest NewsNewsInternationalKuwaitGulf

കൈതപ്രത്തിന് ഗോൾഡൻ ഫോക്ക് അവാർഡ്

കുവൈത്ത് സിറ്റി: ഗോൾഡൻ ഫോക്ക് അവാർഡ് നേടി കൈതപ്രം. കുവൈത്തിലെ ഫ്രൻഡ്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എസ്‌ക്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) നൽകുന്ന 14-ാമത് ഗോൾഡൻ ഫോക്ക് അവാർഡാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ലഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററാണ് അവാർഡ് സമ്മാനിച്ചത്. കാനായി യമുനാതീരം ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ് നടന്നത്.

Read Also: ശബരിമല വിഷയത്തില്‍ മതവികാരങ്ങളെ കുത്തിനോവിച്ച മുഖ്യമന്ത്രിയെ വഖഫ് പ്രശ്‌നത്തില്‍ വിശ്വസിക്കാനാവില്ലെന്ന് കെ സുധാകരന്‍

ടി ഐ മധുസൂദനൻ എംഎൽഎ, കെ കെ ആർ വെങ്ങര, പയ്യന്നൂർ നഗരസഭാ ചെയർപെഴ്‌സൻ കെ വി ലളിത, ടി വി രാജേഷ്, കെ ബ്രിജേഷ് കുമാർ, കെ.രഞ്ജിത്ത്, ദിനകരൻ കൊമ്പിലാത്ത്, ചന്ദ്രമോഹൻ കണ്ണൂർ, ഗിരിമന്ദിരം ശശികുമാർ, ഐ വി ദിനേശ് എന്നിവർ പ്രസംഗിച്ചു. കൈതപ്രത്തിന്റെ ഗാനങ്ങൾ കോർത്തിണക്കി ചന്ദ്രമോഹൻ കണ്ണൂർ നയിച്ച ഗാനസന്ധ്യയും ചടങ്ങിൽ അരങ്ങേറി.

Read Also: സൈനിക ഹെലികോപ്റ്റർ തകർന്ന് മരണം 11 ആയി: ബിപിൻ റാവത്ത് അടക്കം മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button