IdukkiLatest NewsKeralaNattuvarthaNews

കണ്ണടച്ച് സർക്കാർ: ദുരിതം തീരാത്ത പെരിയാർ, വീടുകളിൽ ഇന്നും വെള്ളം കയറി

ഇടുക്കി: അനുവാദമില്ലാതെ മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ ഉയർത്തുന്നത് തമിഴ്നാട് പതിവാക്കിയതോടെ ദുരിതത്തിലാഴ്ന്നിരിക്കുകയാണ് പെരിയാറിന്റെ തീരത്തുള്ള ജനങ്ങൾ. ഉത്തരവുകൾ ലംഘിച്ചിട്ടും, യാതൊരു നടപടികളും സർക്കാർ സ്വീകരിക്കുന്നില്ലെന്ന് ജനങ്ങൾ അഭിപ്രായപ്പെടുന്നു. കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ക്കും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കും യാതൊരു വിലയും തമിഴ്നാട് സർക്കാർ നൽകിയിട്ടില്ല.

Also Read:‘രാജ്യത്ത് ക്ഷേത്രങ്ങൾ നിർമ്മിക്കാൻ ഔറംഗസീബ് സ്ഥലവും സഹായങ്ങളും നൽകിയിരുന്നു’: വിചിത്രവാദവുമായി ആമിനുൽ ഇസ്ലാം

പുലര്‍ച്ചെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ കൂടുതല്‍ ഷട്ടറുകളുയര്‍ത്തിയതോടെ പെരിയാറിന് തീരത്തെ പല വീടുകളിലും ഇന്നും വെള്ളം കയറി. ഇന്നലെയും ഇതേ അവസ്ഥയായിരുന്നു ഇവിടെ. കടശ്ശിക്കാട് ആറ്റോരം ഭാഗത്തെ അഞ്ചോളം വീടുകളിലാണ് വെള്ളം കയറിയത്. വികാസ് നഗര്‍ ഭാഗത്തെ റോഡുകളില്‍ പറമ്പുകളിലും വെള്ളം കയറിയ നിലയിലാണ്.

അതേസമയം, രാത്രിയില്‍ മുന്നറിയിപ്പ് ഇല്ലാതെ തമിഴ്നാട് ഡാം തുറക്കുന്നതിനെതിരെ കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് സർക്കാർ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button