ThrissurLatest NewsKeralaNattuvarthaNews

മ​ക​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രിക്കവെ സ്കൂട്ടറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ത​ളി​ക്കു​ളം ചേ​ർ​ക്ക​ര അ​ണ്ടേ​ഴ​ത്ത് വീ​ട്ടി​ൽ അ​നി​ലിന്റെ ഭാ​ര്യ മീ​ര (57) ആ​ണ് മ​രി​ച്ച​ത്

തൃ​പ്ര​യാ​ർ: മ​ക​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രിക്കവെ വീട്ടമ്മ സ്​​കൂ​ട്ട​ർ ഇ​ടി​ച്ച്​ വീ​ണ്​ മ​രി​ച്ചു. ത​ളി​ക്കു​ളം ചേ​ർ​ക്ക​ര അ​ണ്ടേ​ഴ​ത്ത് വീ​ട്ടി​ൽ അ​നി​ലിന്റെ ഭാ​ര്യ മീ​ര (57) ആ​ണ് മ​രി​ച്ച​ത്. മ​ക​ൻ സ​ഞ്ജ​യ് (27), ഓ​ടി​ച്ച ബൈ​ക്ക് മറ്റൊരു സ്കൂട്ടർ വന്നിടിച്ചാണ് അപകടമുണ്ടായത്.

ദേ​ശീ​യ​പാ​ത 66-ൽ ​തൃ​പ്ര​യാ​ർ ജ​ങ്ഷ​നു തെ​ക്ക്​ ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​ണ് അ​പ​ക​ടം. സ​ഞ്ജ​യ്, സ്കൂട്ടറിലു​ണ്ടാ​യി​രു​ന്ന അ​ന്തി​ക്കാ​ട് കൊ​ക്കാ​ല​ത്തു വീ​ട്ടി​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദ് (63) എ​ന്നി​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി : പോക്സോ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

വ​ല​പ്പാ​ട് ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റാ​ണ് മീ​ര. മ​ക​ൻ സ​ഞ്​​ജ​യി​നൊ​പ്പം ആ​ശു​പ​ത്രി​യി​ലേ​ക്ക്​ പോ​വു​​മ്പോ​ഴാ​ണ്​ അ​പ​ക​ടമുണ്ടായത്. ആ​ക്ട് പ്ര​വ​ർ​ത്ത​ക​ർ മൂ​വ​രേ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മീ​ര​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​റ്റൊ​രു മ​ക​ൻ: തി​ല​ക്. സം​സ്കാ​രം ബു​ധ​നാ​ഴ്ച നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button