KeralaLatest NewsNewsIndia

മഹാപ്രളയം വന്നപ്പോൾ കേരളത്തെ നെഞ്ചോട് ചേർത്തു, നിരവധി പേരുടെ രക്ഷകനായി: പ്രദീപിന്റെ മരണം നികത്താനാകാത്ത നഷ്ടം

തൃശൂര്‍: പ്രളയ സമയത്ത് കേരളത്തിന് താങ്ങായി നിന്നവരിൽ ഒരാളായിരുന്നു ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ പ്രദീപ്. 2018 ലെ മഹാപ്രളയത്തിൽ കേരളത്തെ നെഞ്ചോട് ചേര്‍ത്ത സൈനികനായിരുന്നു പ്രദീപ്. പ്രളയസമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്ടര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ചുമതല ഏറ്റെടുത്ത പ്രദീപ് രക്ഷപെടുത്തിയത് നിരവധി പേരെയായിരുന്നു. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം നിരവധി പേരെ ജീവിത്തിലേക്ക് തിരികെ കയറ്റിയിരുന്നു.

Also Read:പാലായിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മനുഷ്യാസ്ഥികൂടത്തിന്റെ ചുരുളഴിയുന്നു

പ്രളയകാലത്ത് നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ ദൗത്യസംഘത്തിന് രാഷ്ട്രപതിയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും അഭിനന്ദനവും പ്രശംസയും നേടാനായി. ഉത്തരാഖണ്ഡിലെ പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളിലും പ്രദീപ് പങ്കെടുത്തു. തൃശൂര്‍ മരത്തക്കര സ്വദേശിയായ ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ പ്രദീപ് ആണ് അപകടത്തിൽ മരണപ്പെട്ടത്. എയര്‍ക്രാഫ്റ്റല്‍ ഫ്‌ളൈറ്റ് എഞ്ചിനീയറായിരുന്ന പ്രദീപിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കളും നാട്ടുകാരും.

2004ലാണ് പ്രദീപ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുത്തു. രാജ്യത്തിന്റെ മിക്കയിടത്തും ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും സന്ദീപ് പങ്കെടുത്തു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button