Latest NewsJobs & VacanciesEducationCareerEducation & Career

തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവ്: അഭിമുഖം 20ന്

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഈ മാസം 20ന് നടക്കും.

പ്രായം 18നും 35നും മധ്യേ. അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയിലേക്ക് മൂന്നു വര്‍ഷത്തെ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ടു വര്‍ഷത്തെ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ഡിപ്ലോമ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് ബികോം ബിരുദവും പി.ജി.ഡി.സി.എയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

Read Also : വയോധികയുടെ മാല പൊട്ടിച്ച യുവതി പിടിയില്‍: പൊലീസിന് വിവരം നല്‍കിയത് മരത്തിന് മുകളിലിരുന്ന മരംവെട്ട് തൊഴിലാളി

ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 20ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 0477 2280525.

shortlink

Related Articles

Post Your Comments


Back to top button