ThiruvananthapuramKeralaNattuvarthaLatest NewsNews

കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണ തര്‍ക്കം അവസാനിച്ചു: അടിസ്ഥാന ശമ്പളം 23,000 ആയി ഉയര്‍ത്തി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കം അവസാനിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്‌കെയിലിന് തുല്യമായ വര്‍ധന നടപ്പാക്കാന്‍ സർക്കാർ തീരുമാനിച്ചു. ഇതേത്തുടർന്ന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 ആയി ഉയര്‍ന്നു. ശമ്പളപരിഷ്‌കരണം ഉണ്ടാക്കുന്ന ബാധ്യത പിന്നീട് കണക്കാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

ജീവനക്കാരുടെ സംഘടനകളുമായി ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് തീരുമാനം. പതിനൊന്നാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്ത കുറഞ്ഞ അടിസ്ഥാന ശമ്പളമായ 23,000 രൂപ കെഎസ്ആര്‍ടിസിയിലും നടപ്പാക്കും. പതിനൊന്ന് ശമ്പള സ്‌കെയിലുണ്ടാകും. കുറഞ്ഞ അടിസ്ഥാന ശമ്പളം 8730 രൂപയില്‍നിന്ന് 23,000 രൂപയായി ഉയര്‍ത്തുന്നതോടെ സാമ്പത്തിക ബാധ്യത ഉയരും.

രക്ഷപെടുത്താൻശ്രമിച്ചിട്ടും’കാപ്പാത്ത മുടിയിലയേ’ എന്ന് വിലപിച്ച സാധാരണക്കാർക്ക് വേണ്ടി വീരസ്വർഗം പൂകുന്നതും സൗഭാഗ്യമാണ്

ശമ്പള പരിഷ്‌കരണത്തിന് 2021 ജൂണ്‍ മുതല്‍ മുന്‍കാലപ്രാബല്യമുണ്ടായിരിക്കും. അതേസമയം ജൂണിന് ശേഷം വിരമിച്ചവര്‍ക്ക് മാത്രം സാമ്പത്തികനില മെച്ചപ്പെടുമ്പോള്‍ കുടിശ്ശിക നല്‍കും. 2022 ജനുവരി മുതലാണ് ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം നടപ്പാക്കുന്നത്. ശമ്പള പരിഷ്‌കരണം അംഗീകരിച്ചതോടെ കെ സ്വിഫ്റ്റിന് എതിരായ പിടിവാശി ജീവനക്കാര്‍ ഉപേക്ഷിച്ചു. കെ സ്വിഫ്റ്റ് ഇടതുമുന്നണി നയം ആയതിനാല്‍ അത് നടപ്പാക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button