IdukkiLatest NewsKeralaNattuvarthaNewsCrime

ശബരിമല തീര്‍ത്ഥാടകരുടെ ഇടയിലേക്ക് ബസ് ഇടിച്ചു കയറി: രണ്ട് പേര്‍ മരിച്ചു

ട്രാവലറിന്റെ പുറകില്‍ നിന്നിരുന്നവരുടെ ഇടയിലേയ്ക്കാണ് ബസ് പാഞ്ഞെത്തിയത്

പെരുവന്താനം: ശബരിമല തീര്‍ത്ഥാടകരുടെ ഇടയിലേയ്ക്ക് തീര്‍ത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു. ആന്ധ്രാ കര്‍ണൂല്‍ സ്വദേശികളായ ആദി നാരായണ്‍, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്.

ഇടുക്കി പെരുവന്താനം അമലഗിരിയിലായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ കാറുമായി കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതോടെ ട്രാവലറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. ഇവര്‍ക്കിടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്.

Read Also : സൈനികരുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപ യാത്രയ്ക്കിടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു: രണ്ടുപേര്‍ക്ക് പരിക്ക്

ട്രാവലറിന്റെ പുറകില്‍ നിന്നിരുന്നവരുടെ ഇടയിലേയ്ക്കാണ് ബസ് പാഞ്ഞെത്തിയത്. എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിക്കുന്നതിനിടെയായിരുന്നു അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button