Latest NewsInternational

മെക്സിക്കോയിൽ ട്രക്കപകടം : 53 അഭയാർത്ഥികൾക്ക് ദാരുണാന്ത്യം

ടാക്സ്ട്ല ഗുട്ടെറെസ്: മെക്സിക്കോയിൽ ട്രക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് 53 പേർ മരിച്ചു. മധ്യ അമേരിക്കൻ അഭയാർത്ഥികളുമായി  പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ട് മറിഞ്ഞത്. യു.എസ് അതിർത്തി ലക്ഷ്യമാക്കി യാത്ര ചെയ്യുകയായിരുന്നു ഇവർ.

ചിയാപാസ് സംസ്ഥാനത്തിൽ, ടാക്സ്ട്ല ഗുട്ടെറെസ് നഗരത്തിനു സമീപമുള്ള റോഡിൽ വളവ് വളയ്ക്കുമ്പോഴായിരുന്നു അപകടം നടന്നതെന്ന് അധികാരികൾ വ്യക്തമാക്കി. ഏതാണ്ട് 53 പേർ മരിച്ചുവെന്ന് മെക്സിക്കൻ അറ്റോണി ജനറൽ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽ പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.

വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതദേഹങ്ങൾ നിരനിരയായി കിടക്കുന്നതിന് ഹൃദയഭേദകമായ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്. അപകടത്തിൽ, 58 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏതു വിധേനയും അമേരിക്കയിൽ എത്തിച്ചേരാനുള്ള വ്യഗ്രതയിലായിരുന്നു അഭയാർത്ഥികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button