WayanadKeralaNattuvarthaLatest NewsNews

നാട്ടിലിറങ്ങിയ കടുവയെ മ​യ​ക്കു​വെ​ടി വ​യ്ക്കാൻ വ​നം​വ​കു​പ്പിന്റെ തീ​രു​മാ​നം

ക​ടു​വ​യെ കു​ടു​ക്കാ​ൻ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​കാത്തതിനെ ​തു​ട​ർ​ന്നാ​ണ് മ​യ​ക്കു​വെ​ടി വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്

കാ​ളി​കാ​വ്: കാടുവിട്ട് നാട്ടിലിറങ്ങിയ ക​ടു​വ​യെ മ​യ​ക്കു​വെ​ടി വ​ച്ചു വീ​ഴ്ത്താ​ൻ വ​നം​വ​കു​പ്പിന്റെ തീ​രു​മാ​നം. ക​ടു​വ​യെ കു​ടു​ക്കാ​ൻ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​കാത്തതിനെ ​തു​ട​ർ​ന്നാ​ണ് മ​യ​ക്കു​വെ​ടി വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റി​ൽ ക​ണ്ട ക​ടു​വ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ര​ണ്ടു കാ​ട്ടു​പ​ന്നി​ക​ളെ കൊ​ന്നി​രു​ന്നു. ഇ​വ​യെ പ​കു​തി ഭ​ക്ഷി​ച്ച നി​ല​യി​ൽ എ​സ്റ്റേ​റ്റി​ൽ കാ​ണ​പ്പെ​ടു​ക​യും ചെ​യ്തു.

Read Also : ന​വ​ജാ​ത ശി​ശു​വി​നെ ബ​ക്ക​റ്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം : അമ്മ അറസ്റ്റിൽ

ക​ഴി​ഞ്ഞ ദിവസം രാ​ത്രി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ക​ടു​വ ആ​ക്ര​മി​ച്ചിരുന്നു. ഇതോടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​യതിനാലാണ് കെ​ണി​യി​ൽ വീ​ഴു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കാ​തെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​ൻ വനംവകുപ്പ് തീ​രു​മാ​നിച്ചത്. ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ പി. ​രാ​മ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ക​ടു​വ​യെ ക​ണ്ടെ​ത്താ​ൻ വ​നം​വ​കു​പ്പി​ന്‍റെ ദ്രു​ത ക​ർ​മ​സേ​ന​യും സ്ഥ​ല​ത്തെ​ത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button