ErnakulamKeralaNattuvarthaLatest NewsNews

തിരുപ്പതി തുണിയുടെ മറവില്‍ കടത്തിയത് 700 കോടി: പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസികൾ

കൊച്ചി: തിരുപ്പതി തുണിയുടെ മറവില്‍ 700 കോടി കടത്തിയ കേസില്‍ അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസികൾ. പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം ഉപയോഗിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കോഴിക്കോട് ഡിആര്‍ഐ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരുപ്പതി തുണി വാങ്ങി കൊണ്ടുപോകുന്നതിന്റെ മറവിലാണ് കണ്ടെയ്‌നര്‍ ലോറിയില്‍ പണം കടത്തിയത്.

പണം എത്തിച്ചത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണെന്ന സംശയത്തെ തുടർന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുന്നത്. ഡി ആർ ഐയ്‌ക്കൊപ്പം കേസ് അന്വേഷണത്തിൽ എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുമുണ്ടെന്നാണ് റിപ്പോർട്ട്.

വികാരഭരിതമായി രാജ്യം ജനറൽ ബിപിൻ റാവത്തിനു അന്ത്യയാത്ര ഒരുക്കിയപ്പോൾ ഗോവയിൽ നൃത്തം ആസ്വദിച്ച് പ്രിയങ്ക ഗാന്ധി

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് വ്യാപകമായി കള്ളപ്പണം സ്വീകരിച്ചിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കിയിരുന്നു. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിൽ പന്ത്രണ്ട് മണിക്കൂർ നീണ്ട പരിശോധനയാണ് കേന്ദ്ര സംഘം നടത്തിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ അഞ്ചിടങ്ങളിലായി നടത്തിയ പരിശോധനയില്‍ നിരവധി ബാങ്ക് ഇടപാട് രേഖകളും ലാപ്ടോപ്പുകളും പിടികൂടിയിരുന്നു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലും തിരുവനന്തപുരം കരമന സ്വദേശികൂടിയായ അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പോപ്പുലർ ഫ്രണ്ടിന്റെ മീഞ്ചന്തയിലെ ഓഫീസിലുമടക്കം ഇഡി സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേരളത്തില്‍ ഇഡിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്നുവരുന്ന റെയ്ഡുകള്‍.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button