ThrissurKeralaNattuvarthaLatest NewsNews

റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നിടെ ബൈക്കിടിച്ച് വ​യോ​ധി​ക​ന് ദാരുണാന്ത്യം

പു​ന്ന​ക്ക​ബ​സാ​ർ കി​ഴ​ക്ക് തേ​പ​റ​മ്പി​ൽ അ​ബൂ​ബ​ക്ക​ർ(70) ആ​ണ് മ​രി​ച്ച​ത്

ക​യ്പ​മം​ഗ​ലം: റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​കന് ദാരുണാന്ത്യം. പു​ന്ന​ക്ക​ബ​സാ​ർ കി​ഴ​ക്ക് തേ​പ​റ​മ്പി​ൽ അ​ബൂ​ബ​ക്ക​ർ(70) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത 66 പു​ന്ന​ക്ക ബാ​സ​റി​ൽ ആണ് അപകടം.

പു​ന്ന​ക്ക ബ​സാ​ർ സെ​ന്‍റ​റി​നു തെ​ക്ക് റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ആണ് അബൂബക്കറിനെ ബൈക്കിടിച്ചത്. തെ​ക്കു ഭാ​ഗ​ത്ത് നി​ന്ന് വ​ന്നി​രു​ന്ന ബൈ​ക്ക് അബൂബക്കറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Read Also : പിണറായിയുടെ ധാര്‍ഷ്ട്യം എ.കെ.ജി സെന്ററില്‍ മതി,കേസെടുത്തത് ലീഗിന്റെ റാലി കണ്ട് ഭയന്നതിനാല്‍: എം കെ മുനീര്‍

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാ​ര്യ: സു​നി​ത. മ​ക്ക​ൾ: ഷൈ​ജു, ഹാ​രി​സ്, റി​സ്വാ​ൻ. മ​രു​മ​ക്ക​ൾ: ഹ​സ്ന. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button