Jobs & VacanciesLatest NewsNewsCareerEducation & Career

ജര്‍മനിയില്‍ നഴ്‌സ്: നോര്‍ക്ക റിക്രൂട്ട്മെന്റിന് ഇപ്പോൾ അപേക്ഷിക്കാം

ജര്‍മനിയിലേക്ക് മലയാളി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി (ബി. എ) ഒപ്പു വച്ച ‘ട്രിപ്പിള്‍ വിന്‍’ പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ടുമെന്റിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജര്‍മന്‍ ഭാഷയില്‍ ബി1 ലെവല്‍ യോഗ്യതയും നഴ്‌സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ഫാസ്റ്റ് ട്രാക്ക് റിക്രൂട്ടുമെന്റ് പദ്ധതിയിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്.

പ്രായപരിധി 45 വയസ്സ്. ജര്‍മനിയിലെ തൊഴില്‍ ദാതാവ് നേരിട്ടോ ഓണ്‍ലൈനായോ ഇന്റര്‍വ്യു നടത്തിയായിരിക്കും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്.

Read Also :  ‘മോദിപ്പേടി ഉയർത്തി ഇനി മുസ്ലീം സമുദായത്തെ പറ്റിക്കാനാവില്ല’: പിണറായിയുടെ പതനം ആരംഭിക്കുകയാണെന്ന് ജോൺ ഡിറ്റോ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഡിസംബര്‍ 24 വരെയാണ്. അപേക്ഷകള്‍ അയക്കേണ്ട ഇമെയില്‍ വിലാസം: [email protected]. വിശദാശംങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 1800 452 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button