Latest NewsNewsInternationalBahrainGulf

ബഹ്‌റൈനിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു: മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി അധികൃതർ

മനാമ: ബഹ്റൈനിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. 2021 ഡിസംബർ 11-നാണ് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. വിദേശത്ത് നിന്ന് ബഹ്റൈനിലെത്തിയ ഒരു വ്യക്തിയിലാണ് ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇദ്ദേഹം ബഹ്റൈനിൽ ആരുമായും സമ്പർക്കത്തിനിടയായിട്ടില്ലെന്നും, ഇദ്ദേഹത്തിന്റെ ആരോഗ്യനില അധികൃതർ നിരീക്ഷിച്ച് വരുന്നതായും മന്ത്രാലയം അറിയിച്ചു. ഈ വ്യക്തി നിലവിൽ ക്വാറന്റെയ്‌നിലാണ്.

Read Also: ഈ മാസം മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും സന്ദര്‍ശനം നടത്തും: മഹാപഞ്ചായത്തുകള്‍ തുടരുമെന്ന് രാകേഷ് ടികായത്

ഈ വകഭേദം രാജ്യത്ത് വ്യാപിക്കുന്നത് തടയുന്നതിന് ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും കൈക്കൊണ്ടതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിവാസികളോട് ബൂസ്റ്റർ വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കാനും, പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.

Read Also: സ്ഥലം അനധികൃതമായി കയ്യേറിയതായി 4,500 ഏക്കര്‍ സ്ഥലം കയ്യേറിയതായി റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button