ErnakulamKeralaNattuvarthaLatest NewsNews

മൊ​ബൈ​ല്‍ ഷോപ്പിലെ മോ​ഷ​ണം : ദ​മ്പ​തി​ക​ള​ട​ക്കം മൂന്നുപേർ അറസ്റ്റിൽ

. 37 മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, സ്മാ​ര്‍​ട്ട് വാ​ച്ചു​ക​ള്‍ എന്നിവയടക്കം തു​ട​ങ്ങി അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് മോഷ്ടിച്ചത്

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ലെ മൊ​ബൈ​ല്‍ ഷോപ്പിൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ മൂ​ന്ന് പേ​ര്‍ പൊലീസ് പിടിയിൽ. ചെ​ന്നൈ സ്വ​ദേ​ശി അ​രു​ണ്‍ കു​മാ​ര്‍, ഭാ​ര്യ സാ​മി​നി, തി​രൂ​ര്‍ സ്വ​ദേ​ശി സ​ഫ്‌​വാ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു കേസിനാസ്പദമായ സംഭവം. 37 മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, സ്മാ​ര്‍​ട്ട് വാ​ച്ചു​ക​ള്‍ എന്നിവയടക്കം തു​ട​ങ്ങി അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ഇവർ കടയിൽ നിന്ന് മോഷ്ടിച്ചത്. മൊബൈൽ ഷോപ്പ് ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

Read Also : പെ​ട്രോ​ൾ പ​മ്പി​ന് എ​തി​ർ​വ​ശത്തെ വൈദ്യുത പോ​സ്റ്റി​നു തീ​പി​ടി​ച്ചു : സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

ഒടുവിൽ സി​സി​ടി​വി ദൃശ്യങ്ങൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button