Latest NewsNewsInternational

ചൈന-മ്യാന്മര്‍-ഉത്തര കൊറിയ രാജ്യങ്ങള്‍ക്കെതിരെ യുഎസും ലോകരാഷ്ട്രങ്ങളും

മൂന്ന് രാജ്യങ്ങള്‍ക്കെതിരെ മനുഷ്യാവകാശ ഉപരോധം ചുമത്തി യു.എസ്

വാഷിംഗ്ടണ്‍ : ചൈന- മ്യാന്മര്‍-ഉത്തര കൊറിയ എന്നീ മൂന്ന് രാജ്യങ്ങള്‍ക്കെതിരെ യുഎസ് മനുഷ്യാവകാശ ഉപരോധം ചുമത്തി. നൂറിലേറെ രാഷ്ട്രങ്ങളുമായി ഓണ്‍ലൈന്‍വഴി നടത്തിയ ജനാധിപത്യ ഉച്ചകോടിക്കു പിന്നാലെയാണ് മൂന്ന് രാജ്യങ്ങള്‍ക്കെതിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ചത്.

Read Also : സിപിഎം നേതാവ് സന്ദീപ് കൊല്ലപ്പെട്ട സംഭവം: ആദരാഞ്ജലികൾ അർപ്പിച്ച് തിരുവല്ലയിൽ ബിജെപി യോഗം

ഷിന്‍ജ്യങ്ങില്‍ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരായ അടിച്ചമര്‍ത്തലാണ് ചൈനക്കെതിരായ ഗുരുതരമനുഷ്യാവകാശ ലംഘനം. മ്യാന്മര്‍ സൈന്യവുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ക്കും സൈനികനേതാക്കള്‍ക്കും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. മ്യാന്മറിനെതിരെ യു.എസ് ഉപരോധത്തെ യു.കെയും കാനഡയും പിന്തുണച്ചു. ഉത്തര കൊറിയയില്‍ നിന്ന് തൊഴിലാളികളെ കയറ്റുമതി ചെയ്യുന്ന റഷ്യന്‍ സ്ഥാപനത്തിനെതിരെയും നടപടിയുണ്ട്. ആദ്യമായാണ് ബൈഡന്‍ ഭരണകൂടം ഉത്തര കൊറിയക്കും മ്യാന്മര്‍ ഭരണകൂടത്തിനുമെതിരെ ഉപരോധം പ്രഖ്യാപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button