Latest NewsUAENewsInternationalGulf

ദുബായ് എക്സ്പോ 2020: ഡിസംബർ 13 വരെ രേഖപ്പെടുത്തിയത് 6.3 ദശലക്ഷത്തോളം സന്ദർശനങ്ങൾ

ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ ഡിസംബർ 13 വരെ സന്ദർശനത്തിനെത്തിയത് 6.3 ദശലക്ഷത്തോളം പേർ. ഒക്ടോബർ 1 മുതൽ ഡസംബർ 13 വരെ എക്സ്പോ വേദിയിൽ മൊത്തം 6,358,464 ടിക്കറ്റ് സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായി എക്സ്പോ അധികൃതർ അറിയിച്ചു.

Read Also: കത്തിനില്‍ക്കുന്ന പല വിവാദങ്ങളും കേരളത്തില്‍ നടക്കുമ്പോള്‍ രാത്രി മുഖ്യമന്ത്രി ഒരു സിനിമ കാണുന്നുണ്ടാകും: റിയാസ്

ലോകനിലവാരത്തിലുള്ള സംഗീത പരിപാടികൾ, കായിക മത്സരങ്ങൾ, ദേശീയദിനാഘോഷങ്ങൾ, കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന വിനോദപരിപാടികൾ തുടങ്ങിയ പരിപാടികൾ സന്ദർശകരുടെ എണ്ണം വർധിപ്പിച്ചു.

ക്രിസ്മസ് ആഘോഷപരിപാടികൾ ഡിസംബറിൽ എക്‌സ്‌പോ വേദിയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുമെന്നാണ് എക്‌സ്‌പോ അധികൃതർ അറിയിച്ചു. ഒക്ടോബർ 1 മുതൽ വെർച്വൽ സന്ദർശകരുടെ എണ്ണം 30 ദശലക്ഷമായി ഉയർന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. 2022 മാർച്ച് 31 നാണ് ദുബായ് എക്സ്പോ 2020 അവസാനിക്കുന്നത്.

Read Also: വനിതാ ഡോക്ടറെ ആക്രമിച്ച മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്യണം: പ്രതിപക്ഷ നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button