Latest NewsNewsSaudi ArabiaInternationalGulf

സൗദിയ്ക്ക് പുറത്തു നിന്നുള്ള വാക്‌സിൻ സ്വീകരിച്ച 12 വയസിന് മുകളിലുള്ളവർക്ക് ഉംറക്കെത്താം: അനുമതി നൽകി സൗദി

മക്ക: സൗദിയ്ക്ക് പുറത്തു നിന്നുള്ള വാക്സിൻ സ്വീകരിച്ച 12 വയസിന് മുകളിലുള്ളവർക്ക് ഉംറക്കെത്താം. ഹജ്-ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സൗദി അറേബ്യ ഇളവ് അനുവദിച്ചു കൊണ്ടിരിക്കുകയാണ്. വാക്‌സിൻ സ്വീകരിച്ചവരാണെങ്കിൽ 12 വയസിന് മുകളിലുള്ള അഭ്യന്തര-രാജ്യാന്തര തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ കഴിയും. ഇന്ത്യയിൽ നിന്നുൾപ്പെടെ വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ സൗദിയിൽ എത്തിയിട്ടുണ്ട്. നേരത്തെ 70 വയസിന് മുകളിലുള്ള അഭ്യന്തര തീർഥാടകർക്ക് വാക്‌സിൻ എടുത്തവരാണെങ്കിൽ ഉംറയ്ക്ക് അനുമതി നൽകിയിരുന്നു.

Read Also: വിദ്യാർഥികളുടെ ബസ് കൺസഷനിൽ മാറ്റം വരുത്തും: ബിപിഎൽ കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യയാത്ര പരിഗണനയിലെന്ന് മന്ത്രി

കോവിഡ് മുൻകരുതൽ നടപടികൾ അനുസരിച്ച് മാത്രമെ കുട്ടികൾക്ക് ഉംറ നിർവ്വഹിക്കാൻ അനുമതി നൽകൂ. തീർഥാടകരും മറ്റു ആരാധകരും ഇഅതമർനാ, തവക്കൽന ആപ്ലിക്കേഷനുകൾ മുഖേനയാണ് ഉംറയ്ക്ക് എത്തേണ്ടത്.

അതേസമയം ഇന്ത്യക്കാർക്ക് നേരിട്ട് ഉംറ വിസ അനുവദിച്ചിരുന്നു. നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഫൈസർ, കോവിഷീൽഡ്, മോഡേണ എന്നീ വാക്സിനുകളുടെ രണ്ടു ഡോസോ ജോൺസൺ ആന്റ് ജോൺസണിന്റെ ഒരു ഡോസോ എടുത്തവർക്കു ക്വാറന്റെയ്ൻ ഇല്ലാതെ ഉംറക്കെത്താം. സൗദി അംഗീകൃത വാക്സിൻ ഡോസുകൾ പൂർത്തിയാക്കാത്തവർക്കു മൂന്നു ദിവസം നിർബന്ധിത ക്വാറന്റെയ്നിൽ കഴിയേണ്ടി വരും. മദീനയിലാണ് ഇത്തരക്കാർ ക്വാറന്റെയ്നിൽ കഴിയേണ്ടത്.

Read Also: ലൈംഗികത്തൊഴിലാളികൾക്ക് റേഷനും ആധാറും നൽകണമെന്ന് സർക്കാരിന് സുപ്രീം കോടതി നിർദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button