Latest NewsNewsIndia

രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് 1300 കോടി രൂപയുടെ പ്രോത്സാഹന പദ്ധതി : അംഗീകാരം നല്‍കി കേന്ദ്രമന്ത്രി സഭ

ന്യൂഡല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് 1300 കോടി രൂപയുടെ പ്രോത്സാഹന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. റുപേ ഡെബിറ്റ് കാര്‍ഡ്, ഭീം യുപിഐ എന്നിവ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.

Read Also : ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ആദ്യ 10 പേരില്‍ ഇടംപിടിച്ച് പ്രധാനമന്ത്രി മോദി

അതേസമയം, മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റിന്റെ ഭാഗമായി വ്യക്തികള്‍ വ്യാപാരികള്‍ക്ക് നടത്തുന്ന ഡിജിറ്റല്‍ പണമിടപാടുകളില്‍ ഈടാക്കുന്ന ഇടപാട് ചാര്‍ജുകള്‍ സര്‍ക്കാര്‍ തിരികെ നല്‍കുമെന്ന് പദ്ധതിയെ കുറിച്ച് കൂടുതല്‍ വിശദീകരിച്ച് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 7.56 ലക്ഷം കോടി രൂപ മൂല്യമുള്ള 423 കോടി ഡിജിറ്റല്‍ ഇടപാടുകളാണ് നവംബറില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം മൈക്രോചിപ്പുകളുടെ കുറവ് വ്യാവസായിക ഉല്‍പ്പാദനത്തെ ദോഷകരമായി ബാധിക്കുന്നതിനാല്‍ രാജ്യത്തെ ഒരു ഇലക്ട്രോണിക്‌സ് ഹബ് ആക്കുകയെന്ന ലക്ഷ്യത്തോടെ സെമി കണ്ടക്ടര്‍ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിനും കാബിനറ്റ് അനുമതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button