Latest NewsNewsMobile PhoneTechnology

ക്യാമറയിൽ വമ്പൻ മാറ്റങ്ങളുമായി ഐഫോണ്‍

ന്യൂയോർക്ക്: ഫോണ്‍ 14 പ്രോയ്ക്കും ഐഫോണ്‍ 14 പ്രോ മാക്സിനും ഏറ്റവും വലിയ ക്യാമറ അപ്ഗ്രേഡ് ലഭിക്കുമെന്നു സൂചന. ആപ്പിൾ നാല് പുതിയ ഐഫോണ്‍ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 6.1 ഇഞ്ച് ഡിസ്പ്ലേയിലാണ് ഐഫോണ്‍ 14 വരിക. 6.7 ഇഞ്ച് ഡിസ്പ്ലേയുമായി ഐഫോണ്‍ 14 മാക്‌സും, 6.1 ഇഞ്ച് ഡിസ്പ്ലേയുമായി ഐഫോണ്‍ 14 പ്രോയും, 6.7- ഡിസ്‌പ്ലേയുമായി 14 Pro മാക്‌സും വന്നേക്കുമെന്ന് അനലിസ്റ്റ് പറയുന്നു.

ഐഫോണിന്റെ പ്രോ മോഡലുകളില്‍ ക്യാമറകള്‍ അപ്ഗ്രേഡ് ചെയ്തേക്കുമെന്നും കമ്പനി പറയുന്നു. അതില്‍ 48 മെഗാപിക്സല്‍ പ്രൈമറി വൈഡ് ആംഗിള്‍ ക്യാമറ ഉള്‍പ്പെടുന്നു. ആപ്പിള്‍ പിന്നില്‍ മൂന്ന് ക്യാമറകള്‍ ഉള്‍പ്പെടുത്തുന്നത് തുടരുമെന്നും ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് പ്രൈമറി സെന്‍സര്‍ അപ്ഗ്രേഡുചെയ്യുമെന്നും കമ്പനി അറിയിച്ചു.

ഐഫോണ്‍ 14 പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ ഒരേ 12 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ്, ടെലിഫോട്ടോ സെന്‍സറുകളോടെയാണ് വരുന്നത്. അതേസമയം, പ്രൈമറി സെന്‍സര്‍ 48 മെഗാപിക്‌സലിലേക്ക് അപ്‌ഗ്രേഡ് ചെയ്യും. അടുത്ത പ്രധാന അപ്ഗ്രേഡ് ഹുഡിന് കീഴിലാണെന്ന് പറയപ്പെടുന്നു. ആപ്പിളിന്റെ അടുത്ത ഐഫോണ്‍ 14 പ്രോയും ഐഫോണ്‍ 14 പ്രോ മാക്‌സും 8 ജിബി റാമുമായി വന്നേക്കാം.

Read Also:- നാരങ്ങ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നു…

നിലവിലെ ഐഫോണ്‍ 13 പ്രോ മോഡലുകളില്‍ 6 ജിബി റാമില്‍ നിന്ന് ഒരു വലിയ മുന്നേറ്റം പ്രതീക്ഷിക്കാം. നാല് ഐഫോണ്‍ മോഡലുകള്‍ക്കും 120Hz പ്രൊമോഷന്‍ ഡിസ്പ്ലേ ലഭിച്ചേക്കാമെന്ന് അനലിസ്റ്റ് പ്യൂ അഭിപ്രായപ്പെടുന്നു. ആപ്പിളിന്റെ സാധാരണ ഐഫോണ്‍ 14, പുതിയ ഐഫോണ്‍ 14 മാക്സ് എന്നിവ ഇപ്പോഴും 60Hz ഡിസ്പ്ലേ ഉപയോഗിച്ചേക്കാമെന്നും പ്രോ മോഡലുകള്‍ക്ക് 120Hz ഡിസ്പ്ലേ പിന്തുണ ലഭിച്ചേക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button