Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ വേദിയിൽ സന്ദർശനം നടത്തി ലയണൽ മെസ്സി: ആവേശത്തോടെ വരവേറ്റ് ആരാധകർ

ദുബായ്: ദുബായ് എക്‌സ്‌പോ വേദിയിൽ സന്ദർശനം നടത്തി ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി. ആവേശകരമായ വരവേൽപ്പാണ് മെസ്സിയ്ക്ക് ആരാധകർ നൽകിയത്. അൽ വാസൽ സ്‌ക്വയറിലെയും ജൂബിലി പാർക്കിലെയും കാഴ്ചകൾ അദ്ദേഹം ആസ്വദിച്ചു. ആരാധകർക്കൊപ്പം അദ്ദേഹം ഫോട്ടോ എടുക്കുകയും ചെയ്തു. എക്‌സ്‌പോ അംബാസഡർ കൂടിയാണ് മെസ്സി. യുഎഇ മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

Read Also: പോലീസിൽ ആർഎസ്എസ് സെല്ലുകൾ,തടയാൻ സർക്കാരിനോ പാർട്ടിക്കോ കഴിയുന്നില്ല:ഏരിയ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം

സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, സാംസ്‌കാരിക-യുവജന മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കാബി തുടങ്ങിയവരുമായി അദ്ദേഹം ചർച്ച നടത്തി. എക്‌സ്‌പോ കൗണ്ട്ഡൗണിന് കുംഭഗോപുരമായ അൽ വാസൽ പ്ലാസയുടെ അകത്തളത്തിലേക്ക് മെസ്സി പന്ത് കിക്ക് ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദുബായ് മീഡിയ ഓഫിസാണ് ചിത്രം പങ്കുവെച്ചത്.

Read Also: മലയാളി സൈനികൻ എ പ്രദീപിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് സംസ്ഥാന സർക്കാർ : ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നൽകും

shortlink

Related Articles

Post Your Comments

Related Articles


Back to top button