PalakkadKeralaNattuvarthaLatest NewsNews

റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം കാ​ർ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത്​ KL 9 AN 1548 ന​മ്പ​റി​ലു​ള്ള മാ​രു​തി സു​സു​കി എ​ർ​ട്ടി​ഗ കാ​ർ ബു​ധ​നാ​ഴ്ച രാ​വി​ലെ 7.30ഓ​ടെ​യാ​ണ് നാട്ടുകാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്

പ​ത്തി​രി​പ്പാ​ല: റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം കാ​ർ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ല​ക്കി​ടി റെയിൽവേ ​ഗേറ്റിന് സമീപമാണ് കാർ കണ്ടെത്തിയത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത്​ KL 9 AN 1548 ന​മ്പ​റി​ലു​ള്ള മാ​രു​തി സു​സു​കി എ​ർ​ട്ടി​ഗ കാ​ർ ബു​ധ​നാ​ഴ്ച രാ​വി​ലെ 7.30ഓ​ടെ​യാ​ണ് നാട്ടുകാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കാ​റി​നു​ള്ളി​ൽ മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലും മു​ള​കു​പൊ​ടി വി​ത​റി​യ നി​ല​യി​ലാ​യി​രു​ന്നു. ഉ​ള്ളി​ലെ ഡാ​ഷ് ബോ​ർ​ഡും മു​ൻ​വ​ശ​വും സീ​റ്റു​ക​ളു​ടെ ക​വ​റു​ക​ളും പൊ​ളി​ച്ച നി​ല​യി​ലാ​ണ്. ഡ്രൈ​വി​ങ് സീ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച ഡോ​റിന്റെ ഗ്ലാ​സ് പൊ​ട്ടി​ച്ച നി​ല​യി​ലാ​യിരുന്നു.

ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ശക്ത​മാ​ക്കി. കു​ഴ​ൽ​പ​ണ സം​ഘ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. സി.​ഐ വി. ​ബാ​ബു​രാ​ജ​ൻ, എ​സ്.​ഐ എ. ​അ​നൂ​പ്, ഡോ​ഗ് സ്ക്വ​ഡ്, ഫിം​ഗ​ർ​പ്രി​ൻ​റ്, ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​ വിവരങ്ങൾ ശേഖരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button