Latest NewsKeralaNews

ഇനി നാല് ദിവസം ബാങ്ക് ഇടപാടുകൾ സ്തംഭിക്കും: ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കിലേക്ക്

പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ സമരം ബാധിക്കും.

കൊച്ചി: ബാങ്ക് സ്വകാര്യവത്കരണവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ഇന്നും നാളെയും പണിമുടക്കിലാണ്. ബാങ്ക് ജീവനക്കാരുടെ 9 പ്രധാന സംഘടനകളുടെ സംയുക്തകൂട്ടായ്മയായ യുണൈറ്റഡ് ഫെഡറേഷന്‍ ഓഫ് ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ബാങ്കിംഗ് മേഖല സ്തംഭിച്ചു.

Read Also: ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ആദ്യ 10 പേരില്‍ ഇടംപിടിച്ച് പ്രധാനമന്ത്രി മോദി

പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ സമരം ബാധിക്കും. ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയായതിനാല്‍ തുടര്‍ച്ചയായ നാല് ദിവസം ബാങ്ക് ശാഖകള്‍ വഴിയുള്ള ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ഇടപാടുകളെ സമരം ബാധിക്കാനിടയില്ല. എടിഎമ്മുകളും പ്രവര്‍ത്തിക്കും. 10 ലക്ഷം ജീവനക്കാരാണ് രാജ്യവ്യാപകപണിമുടക്കിൽ പങ്കെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button