KeralaLatest NewsNews

രാജ്യവ്യാപകമായി ബാങ്കുകള്‍ പണിമുടക്കുന്നു, 4 ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ബാങ്കുകള്‍ പണിമുടക്കുന്നു. മാര്‍ച്ച് അവസാന വാരം തുടര്‍ച്ചയായി നാല് ദിവസമാണ് ബാങ്കുകള്‍ അടഞ്ഞുകിടക്കുക. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിലും ബാങ്ക് നിയമ ഭേദഗതി ബില്ലിലും പ്രതിഷേധിച്ച് നടത്തുന്ന പണിമുടക്കിനെ തുടര്‍ന്നാണ് ബാങ്കുകള്‍ അടച്ചിടുക. മാര്‍ച്ച് 28, 29 തിയതികളിലാണ് പണിമുടക്ക്. അതിന് മുന്‍പുള്ള രണ്ട് ദിവസങ്ങളിലും (ശനി,ഞായര്‍) ബാങ്കുകള്‍ അടഞ്ഞ് കിടക്കും.

Read Also : ‘മാസ്ക് മാറ്റാൻ വരട്ടെ’: കേരളം കോവിഡ് വ്യാപനത്തില്‍ നിന്ന് മുക്തരായിട്ടില്ല, ജൂണിൽ അടുത്ത തരംഗത്തിന് സാധ്യത

വിവിധ എംപ്ലോയീസ് യൂണിയനുകള്‍ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആണ് ഇക്കാര്യം അറിയിച്ചത്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഇഎഫ്ഐ), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ (എഐബിഒഎ) എന്നിവ രാജ്യവ്യാപക പണിമുടക്ക് നടത്തുന്നതിന് നോട്ടീസ് നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button