Latest NewsInternational

കിം ജോങ്ങിന്റെ കിരാതവാഴ്ച : പിന്നിട്ടത് ഒരു ദശാബ്ദം

സോൾ: ഉത്തര കൊറിയയിൽ കിം ജോങ്ങിന്റെ കിരാതവാഴ്ച തുടങ്ങിയിട്ട് ഒരു ദശാബ്ദമാകുന്നു. ഭരണത്തിൽ കയറിയതിനു ശേഷം ദുർബലനും അനുഭവസമ്പനുമല്ലാത്ത നേതാവാണെന്ന വിമർശനം അദ്ദേഹത്തിന് നേരെ ഉയർന്നിരുന്നു. പിതാവ് കിം ജോങ് ഇല്ലിന്റെ മരണശേഷം, 2011 ഡിസംബർ 30നാണ് ഉൻ സ്ഥാനമേറ്റത്. ഉത്തര കൊറിയയിൽ സൈനിക അട്ടിമറി വരെ പ്രവചിക്കപ്പെട്ടെങ്കിലും സേച്ഛാധിപത്യ ഭരണമാണ് അദ്ദേഹം നടത്തിയിരുന്നത്. തനിക്ക് ഭീഷണിയാണെന്ന് തോന്നിയാ,ൽ കുടുംബാംഗങ്ങളെയും സൈനികരെയും ഭരണാധികാരികളെയും ഉന്നതരെയും വധിക്കാൻ കിം യാതൊരു മടിയും കാണിച്ചിരുന്നില്ല.

2016 മുതൽ നിലവിൽ വന്ന പാശ്ചാത്യ ഉപരോധം രാജ്യത്തെ കൂടുതൽ ഒറ്റപ്പെടുത്തുകയായിരുന്നു. യു.എസിനെയും, മറ്റ് അയൽരാജ്യങ്ങളെയും ലക്ഷ്യമിട്ടു കൊണ്ട് അദ്ദേഹം നടത്തിയ ആണവ മിസൈൽ പരീക്ഷണങ്ങൾ രാജ്യത്തെ കൂടുതൽ സംഘർഷത്തിലേക്ക് നയിച്ചു. കോവിഡ് കാലഘട്ടത്തിൽ പോലും മിസൈൽ പരീക്ഷണം നടത്താൻ കിം ഉത്സാഹിച്ചിരുന്നു. പാശ്ചാത്യ ഉപരോധം നീക്കാൻ വേണ്ടി 2018ലും 2019ലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ രണ്ട് ചർച്ചകളും പരാജയപ്പെട്ടു. വ്യാപാരരംഗത്തും നയതന്ത്രത്തിലും ഉത്തര കൊറിയയുടെ പങ്കാളിയായി നിൽക്കുന്നത് ചൈനയാണ്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ഉത്തര കൊറിയയെ കൂടുതൽ സമ്മർദ്ദത്തിലേക്ക് നയിച്ചു. ഭക്ഷ്യക്ഷാമം വന്നപ്പോൾ, പൗരന്മാർ വീട്ടിൽ വളർത്തിയിരുന്ന മൃഗങ്ങളെ കശാപ്പു ചെയ്യാൻ വരെ കിം ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button