ErnakulamKeralaNattuvarthaLatest NewsNews

പെൺകുട്ടികളുടെ യൂണിഫോം, വിവാഹപ്രായം തുടങ്ങി ഏത് വിഷയമായാലും ഈ മതസദാചാര ആങ്ങളമാർക്ക് മാത്രമാണ് പ്രശ്നം: വൈറൽ കുറിപ്പ്

ഇന്ത്യ മത രാജ്യമല്ല ജനാധിപത്യ രാജ്യമാണ്, മതാടിസ്ഥാനത്തിലല്ല മതേതര രാജ്യത്ത് നിയമനിർമ്മാണം നടത്തുന്നത്

കൊച്ചി: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയവുമായി ബന്ധപ്പെട്ടും സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതുമായി ബന്ധപ്പെട്ടും നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് വന്നത്. ഇക്കൂട്ടത്തിൽ ശ്രദ്ധേയമാകുകയാണ് ഉണ്ണി കാരാത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പെൺകുട്ടികളുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകൾക്ക് വിളിക്കേണ്ടത് പെൺകുട്ടികളെയും ആരോഗ്യ, വിദ്യാഭ്യാസ, നിയമ, സാമൂഹിക രംഗത്തെയും വിദഗ്‌ധരെയാണെന്നും അല്ലാതെ മതം വിറ്റ് ജീവിക്കുന്നവരെയല്ലെന്നും അദ്ദേഹം പറയുന്നു.

പെൺകുട്ടികളുടെ യൂണിഫോം, വിവാഹപ്രായം തുടങ്ങി ഏത് വിഷയമായാലും ഈ മതസദാചാര ആങ്ങളമാർക്ക് മാത്രമാണ് പ്രശ്നമെന്നും പ്രതിഷേധ പ്രകടനമായാവും ചർച്ചയായാലും അവർ മാത്രമേയുളളൂവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ആധുനികമായ എല്ലാ സുഖ സൗകര്യങ്ങളും അനുഭവിച്ച് ഗോത്ര കാല സംസ്കാരം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ഈ മതവത്ക്കരണത്തെയും സാമൂഹ്യ പുരോഗതിയെ പിറകോട്ട് നയിക്കുന്നവരെയും ശക്തമായി എതിർക്കേണ്ടതും ഒറ്റപ്പെടുത്തേണ്ടതും ജനാധിപത്യ മതേതര വിശ്വാസികളുടെ കടമയാണെന്നും അദ്ദേഹം പറയുന്നു.

ഉണ്ണി കാരാത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

പെൺകുട്ടികളുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകൾക്ക് വിളിക്കേണ്ടത് പെൺകുട്ടികളെയും ആരോഗ്യ, വിദ്യാഭ്യാസ, നിയമ, സാമൂഹിക രംഗത്തെയും വിദഗ്‌ധരെയാണ് അല്ലാതെ മതം വിറ്റ് ജീവിക്കുന്നവരെയല്ല മതം, ഭക്ഷണം, ലൈംഗീകത ഇവ മൂന്നുമല്ലാതെ ഈ മത നേതാക്കൾക്കൊന്നുംഅറിയില്ല. പെൺകുട്ടികളുടെ യൂണിഫോം, വിവാഹപ്രായം തുടങ്ങി ഏത് വിഷയമായാലും ഈ മതസദാചാര ആങ്ങളമാർക്ക് മാത്രമാണ് പ്രശ്നം! പ്രതിഷേധ പ്രകടനമായാവും ചർച്ചയായാലും അവർ മാത്രമേയുളളൂ സ്ത്രീകൾക്കും വേറെ മതവിശ്വാസികൾക്കുമൊന്നും പ്രശ്നമില്ല.

വിവിധ രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച ഒരു സമിതിയുടെ കണ്ടെത്തലിൻ്റെ ശുപാർശ പ്രകാരമാണ് സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാൻ തീരുമാനിച്ചത് സമൂഹം ഒന്നാകെ അതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇന്ത്യ മത രാജ്യമല്ല ജനാധിപത്യ രാജ്യമാണ്. മതാടിസ്ഥാനത്തിലല്ല മതേതര രാജ്യത്ത് നിയമനിർമ്മാണം നടത്തുന്നത്. ലോക രാജ്യങ്ങൾ സാമൂഹികമായി നമ്മളേക്കാൾ എത്രയോ ഉന്നതിയിലാണ് എന്നാൽ ഇവിടെ ചിലർ ആധുനികമായ എല്ലാ സുഖ സൗകര്യങ്ങളും അനുഭവിച്ച് ഗോത്ര കാല സംസ്കാരം നടപ്പാക്കാനാണ് ശ്രമിക്കുന്നത്!

ഈ മതവത്ക്കരണത്തെയും സാമൂഹ്യ പുരോഗതിയെ പിറകോട്ട് നയിക്കുന്നവരെയും ശക്തമായി എതിർക്കേണ്ടതും ഒറ്റപ്പെടുത്തേണ്ടതും ജനാധിപത്യ മതേതര വിശ്വാസികളുടെ കടമയാണ് അതിന് ആരെയും ഭയപ്പെടേണ്ടതില്ല മനുഷ്യരെ ഒന്നായി കാണുന്ന നിയമവും ഭരണഘടനാ സ്വാതന്ത്ര്യവുമാണ് ഇന്ത്യയെന്ന രാജ്യത്തുള്ളത് അതനുസരിക്കാൻ താല്പര്യമില്ലാത്തവർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള രാജ്യങ്ങളിലേക്ക് പോവാം അവർക്കും ഇന്ത്യയെന്ന രാജ്യത്തിനും അതാണ് നല്ലത്.

വിവാഹപ്രായമുയർത്തിയാൽ പെൺകുട്ടികൾക്ക് കൂടുതൽ പഠിക്കാൻ അവസരമുണ്ടാവും സ്ത്രീകൾക്ക് വിദ്യാഭ്യാസമുണ്ടായാൽ അവർ പ്രതികരിക്കുമെന്ന് ഇവർ വല്ലാതെ ഭയപ്പെടുന്നു എന്നാൽ പുതുതലമുറയിലെ പെൺകുട്ടികളും രക്ഷിതാക്കളും അത് വകവെച്ച് കൊടുക്കുന്നില്ല ചങ്ങലകൾ കൊണ്ട് ബന്ധികളാക്കാൻ ശ്രമിക്കുന്നവർക്കെതിരെ സമൂഹം പ്രതികരിക്കുക തന്നെ ചെയ്യും അത് സഹജീവി സ്നേഹമെന്ന പ്രകൃതി നിയമമാണ് ലിംഗസമത്വമെന്ന ഭരണഘടനാവകാശമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button