വൈദ്യുതാഘാതമേറ്റവര്‍ക്ക് ഉടന്‍ തന്നെ അടിയന്തര ശ്രൂശ്രൂഷ നല്‍കിയാല്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഇപ്പോഴിതാ വൈദ്യുതാഘാതമേറ്റ കുരങ്ങനെ മറ്റൊരു കുരങ്ങ് രക്ഷിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
Not without a reason they are called our ancestors…
A monkey saves its friend from electrocution.Seems have their degree in medicine too😊😊 pic.twitter.com/l2uzoMQLcL— Susanta Nanda IFS (@susantananda3) December 11, 2021
സുശാന്ത നന്ദ ഐഎഫ് എസാണ് വീഡിയോ പങ്കുവെച്ചത്. റെയില്‍വേ സ്റ്റേഷനാണ് പശ്ചാത്തലം. ഇവിടെ കുരങ്ങന്മാര്‍ ഓടി നടക്കുന്നത് കാണാം. അതിനിടെയാണ് ഒരു കുരങ്ങന് വൈദ്യുതാഘാതമേറ്റത്. ഉടന്‍ തന്നെ തൊട്ടരികിലുള്ള മറ്റൊരു കുരങ്ങന്‍ അടിയന്തര ശ്രൂശ്രൂഷ നല്‍കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കഴുത്തില്‍ കടിച്ചുപിടിച്ച് തുടര്‍ച്ചയായി വലിച്ചും വെള്ളത്തില്‍ മുക്കിയും മറ്റും കുരങ്ങനെ രക്ഷിക്കുന്ന ദൃശ്യങ്ങളാണ് അമ്പരിപ്പിക്കുന്നത്.
Post Your Comments