ErnakulamKeralaLatest NewsNews

ഒന്നിലധികം വിവാഹം കഴിച്ച ഭര്‍ത്താവ് ഭാര്യമാര്‍ക്ക് തുല്യപരിഗണന നല്‍കണം: അല്ലെങ്കില്‍ വിവാഹമോചനമാകാമെന്ന് കോടതി

യുവതി ശാരീരികബന്ധത്തിന് സമ്മതിക്കാത്തതിനാലാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം

കൊച്ചി: ഒന്നിലധികം വിവാഹം കഴിച്ച ഭര്‍ത്താവ് ഭാര്യമാര്‍ക്ക് തുല്യ പരിഗണന നല്‍കി സംരക്ഷിക്കുന്നില്ലെങ്കില്‍ വിവാഹമോചനമാകാമെന്ന് ഹൈക്കോടതി. വിവാഹ മോചനം നടത്താതെ രണ്ടാമത് വിവാഹം കഴിക്കുന്ന വ്യക്തി ആദ്യ ഭാര്യയുമായി അകന്നു ജീവിക്കുന്നതും തുല്യ പരിഗണന നല്‍കാത്തതും വിവാഹമോചനത്തിന് കാരണമാണെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

Read Also : രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കിയത് കേരളമെന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി

തലശ്ശേരി കുടുംബകോടതിയില്‍ നല്‍കിയ വിവാഹമോചന ഹര്‍ജി തള്ളിയതിനെതിരേ തലശ്ശേരി സ്വദേശിനി നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. മുസ്ലിം വിവാഹമോചന നിയമപ്രകാരം സെക്ഷന്‍ 2(8)(എഫ്) വകുപ്പ് പ്രകാരം വിവാഹമോചനം സാധ്യമാണെന്ന് കോടതി വ്യക്തമാക്കി. ഒരു വിവാഹം നിലനില്‍ക്കെ മറ്റൊരാളെ വിവാഹം ചെയ്താല്‍ ഇരുവരെയും ഒരു പോലെ സംരക്ഷിക്കണമെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

1991ലാണ് ഹര്‍ജിക്കാരി വിവാഹിതയായത്. എന്നാല്‍ 2014 മുതല്‍ ഭര്‍ത്താവ് വരാറില്ലെന്നും ദാമ്പത്യ ബന്ധത്തിലെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നില്ലെന്നും ചെലവിന് നല്‍കുന്നില്ലെന്നും കാണിച്ച് 2019ലാണ് വിവാഹമോചനഹര്‍ജി നല്‍കിയത്. യുവതി ശാരീരികബന്ധത്തിന് സമ്മതിക്കാത്തതിനാലാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. എന്നാല്‍ ഇവരുടെ മൂന്ന് കുട്ടികളെ ചൂണ്ടിക്കാട്ടി കോടതി ഈ വാദം തള്ളി. കുടുംബക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഹര്‍ജിക്കാരിക്ക് വിവാഹ മോചനം അനുവദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button