Latest NewsKeralaNews

രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കിയത് കേരളമെന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി

കൊവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കിയ ഏക സംസ്ഥാനം കേരളം ആണെന്നും മന്ത്രി

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കിയത് കേരളമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 107 പട്ടികവര്‍ഗ കോളനികളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ സൗജന്യ വൈഫൈ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചെറുപുഴ തിരുമേനിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

Read Also : പ്രണയപകയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷ: കൃഷ്ണപ്രിയ തന്നില്‍ നിന്നകന്നു പോകുമോ എന്ന ഭയത്തില്‍ കൊല

കേരള വിഷന്‍ ബ്രോഡ്ബാന്‍ഡുമായി ചേര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്. ഡിജിറ്റല്‍ വിദ്യാഭ്യാസം ആരംഭിച്ച ശേഷം മാതൃകാപരമായ പ്രവര്‍ത്തനമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടത്തിയതെന്ന് മന്ത്രി അഭിനന്ദിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടി മികച്ച വിദ്യാഭ്യാസം നല്‍കിയാലേ സമൂഹത്തില്‍ മാറ്റം ഉണ്ടാവൂ.

കൊവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കിയ ഏക സംസ്ഥാനം കേരളം ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button