KozhikodeKeralaNattuvarthaLatest NewsNewsCrime

പ്രണയപകയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷ: കൃഷ്ണപ്രിയ തന്നില്‍ നിന്നകന്നു പോകുമോ എന്ന ഭയത്തില്‍ കൊല

പഠിക്കാന്‍ മിടുക്കിയായിരുന്ന കൃഷ്ണപ്രിയയില്‍ ആയിരുന്നു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയും

കോഴിക്കോട്: വെള്ളിയാഴ്ച പ്രണയപകയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയായിരുന്ന പെണ്‍കുട്ടിയുടെ ജീവന്‍. തിക്കോടി പഞ്ചായത്തിന് മുന്നില്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ തിക്കോടി വലിയമഠത്തില്‍ നന്ദു എന്ന നന്ദകുമാറും (26) തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. കൃഷ്ണപ്രിയ തന്നില്‍ നിന്നകന്നു പോകുമോ എന്ന സംശയമാണ് നന്ദകുമാറിനെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു.

Read Also : കടുവയെ പിടികൂടാനെത്തിയ ഉദ്യോഗസ്ഥരുമായി കയ്യാങ്കളി: മാനന്തവാടി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു

പഠിക്കാന്‍ മിടുക്കിയായിരുന്ന കൃഷ്ണപ്രിയയില്‍ ആയിരുന്നു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയും. പ്ലസ്ടുവും ഡിഗ്രിയും എം.സി.എ.യും കഴിഞ്ഞ കൃഷ്ണപ്രിയ ഡിസംബര്‍ ഒമ്പതിനാണ് തിക്കോടി പഞ്ചായത്തില്‍ പ്ലാനിംഗ് വിഭാഗം പ്രോജക്ട് അസിസ്റ്റന്റായി താത്കാലിക ജോലിയില്‍ പ്രവേശിച്ചത്. അച്ഛന്‍ മനോജന് ഹൃദയസംബന്ധമായ അസുഖമുണ്ട്. അമ്മ സുജാത സി.പി.എം. കുറ്റിവയല്‍ ബ്രാഞ്ച് മെമ്പറും സോപ്പ് നിര്‍മാണ തൊഴിലാളിയുമാണ്. സഹോദരന്‍ യദുകൃഷ്ണന്‍ വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥിയാണ്.

നിര്‍മാണത്തൊഴിലാളിയായിരുന്ന നന്ദകുമാറിന് കൃഷ്ണപ്രിയയോടുള്ള താത്പര്യവും തുടര്‍ന്നുള്ള അഭിപ്രായ വ്യത്യാസവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുമ്പിലെത്തിയ കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന ഭാവത്തില്‍ നന്ദകുമാര്‍ തടഞ്ഞുനിര്‍ത്തി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പെണ്‍കുട്ടി ഇന്നലെ വൈകുന്നേരത്തോടെയും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച നന്ദകുമാര്‍ ഇന്ന് പുലര്‍ച്ചെയോടെയും മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button