Latest NewsSaudi ArabiaNewsInternationalGulf

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം: ശക്തമായി പ്രതിരോധിച്ച് അറബ് സഖ്യ സേന

റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം. അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ നടത്തിയ വ്യോമാക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തി. ആക്രമണത്തിനെത്തിയ ഡ്രോണുകൾ പ്രതിരോധ സേന തകർത്തെറിഞ്ഞു.

Read Also: ഒരു മൃതദേഹത്തോട് കാണിക്കുന്ന ഏറ്റവും വലിയ അനാദരവ്, പോപ്പുലര്‍ഫ്രണ്ടിന് ഒരു നിയമവും ബിജെപിയ്ക്ക് മറ്റൊരു നിയമവും

വിമാനത്താവളത്തിലെ യാത്രക്കാരെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്താനുള്ള കേന്ദ്രമായി സൻആ അന്താരാഷ്ട്ര വിമാനത്താവളത്തെ ഹൂതി വിമതർ ഉപയോഗിക്കുകയാണെന്നാണ് സഖ്യസേന ഉന്നയിക്കുന്ന വിമർശനം.

അതേസമയം നേരത്തെ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യം വെച്ചും ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ഇറാന്റെ പിന്തുണയോടെ ഹൂതികൾ സൗദി അറേബ്യയിലെ സാധാരണക്കാരെയും അവരുടെ വസ്തുവകകളും ലക്ഷ്യം വെച്ച് ആക്രമണം തുടരുകയാണെന്നും സഖ്യസേന ആരോപിക്കുന്നു.

Read Also: രഞ്ജിത്തിന്റെ പോസ്റ്റ്‌മോർട്ടം നാളെ: മോര്‍ച്ചറിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button