KeralaLatest NewsNews

വസ്ത്രം വാങ്ങിയാല്‍ പെട്രോള്‍ ഫ്രീ: ​ഗംഭീര ഓഫറുമായി വസ്ത്രസ്ഥാപനം, കേരളത്തിലെ എല്ലാ ഷോറൂമിലും ഓഫര്‍

ഷോറൂമിനടുത്തുള്ള പെട്രോള്‍ പമ്പുകളുമായി സഹകരിച്ചാണ് ഓഫര്‍ നല്‍കുന്നത്.

തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച്‌ ഷോപ്പിങ്ങുമായി ബന്ധപ്പെട്ടു ഗംഭീര ഓഫറുമായി എം സി ആർ. ആയിരം രൂപയ്ക്ക് വസ്ത്രം വാങ്ങിച്ചാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കുമെന്നാണ് കമ്പനി ഓഫർ. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഓരോ ലിറ്റര്‍ പെട്രോള്‍ വച്ച്‌ ലഭിക്കുന്ന നിലയിലാണ് ഓഫര്‍ ക്രമീകരിച്ചിരിക്കുന്നത്.

read also: സുരക്ഷിതമായ സ്ഥലം അമ്മയുടെ ഗർഭപാത്രവും കുഴിമാടവും മാത്രം: പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ്

ഡിസംബര്‍ ആറ് മുതല്‍ ജനുവരി അഞ്ച് വരെയുള്ള ഒരു മാസത്തേക്കാണ് ഓഫര്‍ കാലാവധി. ഓരോ ആയിരം രൂപക്കും ഒരു ലിറ്റര്‍ പെട്രോളിന്റെ ഓരോ കൂപ്പണ്‍ വച്ച്‌ ലഭിക്കും. ആയിരം രൂപക്ക് വസ്ത്രം വാങ്ങിച്ചാല്‍ ഒരു കൂപ്പണും, അയ്യായിരം രൂപക്ക് അഞ്ച് കൂപ്പണും, പതിനായിരം രൂപയ്ക്ക് പത്ത് കൂപ്പണും ഉപഭോക്താവിന് ലഭിക്കും. പമ്പിലെത്തി ഈ കൂപ്പണ്‍ കാണിച്ചാല്‍ പെട്രോളടിക്കാം. കേരളത്തിലുള്ള എം സി ആറിന്റെ എല്ലാ ഷോറൂമുകളിലും ഓഫര്‍ ലഭ്യമാണെന്ന് കമ്ബനി പ്രതിനിധികള്‍ പറഞ്ഞു. ഷോറൂമിനടുത്തുള്ള പെട്രോള്‍ പമ്പുകളുമായി സഹകരിച്ചാണ് ഓഫര്‍ നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button